ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക​രാ​യി
Tuesday, December 7, 2021 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. ബ​ളാ​ൽ ക​ല്ല​ൻ​ചി​റ ക​ൽ​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശ്യാ​മ​ള (35) ആ​ണ് വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ശ്യാ​മ​ള​യ്ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ക​നി​വ് 108 ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്നു​ള്ള അ​ത്യാ​ഹി​ത സ​ന്ദേ​ശം ഉ​ട​ൻ ത​ന്നെ വെ​ള്ള​രി​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന് കൈ​മാ​റി.
ആം​ബു​ല​ൻ​സ് പൈ​ല​റ്റ് എ​സ്.​ഇ. സ​നൂ​പ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ കെ.​വി. ഗ്രീ​ഷ്മ എ​ന്നി​വ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. എ​ന്നാ​ൽ ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​തി​ന് മു​ന്പ് ത​ന്നെ ശ്യാ​മ​ള കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. സ്ഥ​ല​ത്തെ​ത്തി​യ ഉ​ട​നെ ഗ്രീ​ഷ്മ കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി അ​മ്മ​യ്ക്കും കു​ഞ്ഞി​നും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് പൈ​ല​റ്റ് സ​നൂ​പ് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.