പു​തി​യ മാ​ന​ദ​ണ്ഡം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​സ​ര​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കും: മ​ല​യാ​ള ഐ​ക്യ​വേ​ദി
Sunday, January 23, 2022 1:08 AM IST
കാ​സ​ർ​ഗോ​ഡ്: എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ് പ​രീ​ക്ഷ​ക​ള്‍​ക്ക് എ​സ്‌​സി​ഇ​ആ​ര്‍​ടി പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ​ഘ​ട​കം ചൂ​ണ്ടി​ക്കാ​ട്ടി.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഫോ​ക്ക​സ് ഏ​രി​യ​യി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ മാ​ര്‍​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ അ​ത് ഭം​ഗി​യാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ മി​ക​ച്ച ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ 200 അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് പ​ഠി​ച്ചു​തീ​ര്‍​ക്കേ​ണ്ടു​ന്ന സി​ല​ബ​സ് ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് പൂ​ര്‍​ണ​മാ​യും പ​ഠി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ക്കു​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന ഗ്രേ​ഡു​ക​ള്‍ നേ​ടാ​നാ​വൂ എ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ രേ​ഖ​യി​ല്‍ പ​റ​യു​ന്ന​ത്.

ഫോ​ക്ക​സ് ഏ​രി​യ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 60 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ക്കു ത​ന്നെ കേ​വ​ലം ഇ​രു​പ​തോ ഇ​രു​പ​ത്ത​ഞ്ചോ മ​ണി​ക്കൂ​റു​ക​ളു​ടെ ക്ലാ​സ്‌​റൂം പ​ഠ​ന​സ​മ​യം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നി​ട​യി​ലാ​ണ് ബാ​ക്കി​ഭാ​ഗ​ത്തു​നി​ന്നു​കൂ​ടി ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന അ​വ​സ്ഥ വ​ന്നി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​യ​ര്‍​ന്ന ഗ്രേ​ഡ് നേ​ടാ​തി​രി​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ സ​മീ​പ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​താ​ണ്.

ഇ​തോ​ടെ ബി ​ഗ്രേ​ഡി​ല്‍ ഒ​തു​ക്ക​പ്പെ​ടു​ന്ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യാ​കും. മു​ന്‍​വ​ര്‍​ഷ​ത്തെ രീ​തി പി​ന്തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ പ​ക്ഷ​ത്തു​നി​ന്നു​കൊ​ണ്ടു​ള്ള തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​നാ​ഭ​ന്‍ ബ്ലാ​ത്തൂ​ര്‍, സെ​ക്ര​ട്ട​റി സി.​പി. ശു​ഭ എ​ന്നി​വ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.