കോ​ളി​ച്ചാ​ലി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ്
Monday, January 24, 2022 1:01 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ കോ​ളി​ച്ചാ​ല്‍ ടൗ​ണി​നോ​ടു​ചേ​ര്‍​ന്ന് തോ​ടി​ന്‍റെ അ​രി​കി​ലെ പു​റ​മ്പോ​ക്ക് കൈ​യേ​റി നി​ര്‍​മി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്ന വ്യാ​പാ​ര​കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

മ​ഴ​ക്കാ​ല​ത്ത് തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. വി​ന്‍​സ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്തി​നും റ​വ​ന്യൂ അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്കി​യി​രു​ന്നു. പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച് തോ​ട് മ​ലി​ന​മാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.