ന​ഷ്ട​മാ​യ​ത് മേ​ള​പ്പെ​രു​മ​യു​ടെ ഉ​ച്ച​താ​ളം
Monday, January 24, 2022 1:01 AM IST
നീ​ലേ​ശ്വ​രം: അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ചെ​ണ്ട​യി​ലും മ​ദ്ദ​ള​ത്തി​ലും വാ​ദ്യ​വി​സ്മ​യ​ങ്ങ​ള്‍ തീ​ര്‍​ത്ത ക​ലാ​കാ​ര​നെ​യാ​ണ് നീ​ലേ​ശ്വ​രം നാ​രാ​യ​ണ മാ​രാ​രു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ആ ​മേ​ള​പ്പെ​രു​മ​യു​ടെ ഉ​ച്ച​താ​ളം മു​ഴ​ങ്ങി​യി​ട്ടു​ണ്ട്. പ​ഞ്ച​വാ​ദ്യ​ത്തി​ല്‍ മേ​ള​പ്ര​മാ​ണി​യാ​യി​നി​ന്ന് പ​ഞ്ചാ​രി​മേ​ള​ത്തി​ലും പാ​ണ്ടി​മേ​ള​ത്തി​ലും മ​ദ്ദ​ള​ത്തി​ല്‍ വ​ലം​ത​ല​കൊ​ട്ടി ഒ​പ്പ​മു​ള്ള​വ​രു​ടെ മേ​ള​പ്പെ​രു​ക്ക​ത്തി​നൊ​പ്പം സ്വ​യം​മ​റ​ന്ന് താ​ളം​പി​ടി​ക്കു​ന്ന നാ​രാ​യ​ണ മാ​രാ​രു​ടെ സ​വി​ശേ​ഷ ഭാ​വം ആ​സ്വാ​ദ​ക​ര്‍​ക്ക് ചി​ര​പ​രി​ചി​ത​മാ​യി​രു​ന്നു. പാ​ണി എ​ന്ന അ​നു​ഷ്ഠാ​ന​വാ​ദ്യ​ക​ല​യു​ടെ കു​ല​പ​തി​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

1999 ല്‍ ​മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​ര്‍​ക്കൊ​പ്പം ഇ​സ്ര​യേ​ലി​ലും ഫ്രാ​ൻ​സി​ലും പ​ഞ്ച​വാ​ദ്യം അ​വ​ത​രി​പ്പി​ച്ച സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. 1990 ല്‍ ​കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും പ്ര​ശ​സ്തി​പ​ത്ര​വും 2014 ല്‍ ​നീ​ലേ​ശ്വ​രം പൗ​രാ​വ​ലി​യു​ടെ വീ​ര​ശൃം​ഖ​ല​യും ല​ഭി​ച്ചി​രു​ന്നു. ക​ലാ​ചാ​ര്യ, സോ​പാ​ന​ര​ത്‌​നം തു​ട​ങ്ങി​യ പു​ര​സ്‌​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി കേ​ളി​കൊ​ട്ടും പ​ഞ്ച​വാ​ദ്യ​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തോ​ളം വാ​ദ്യ​ക​ലാ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

അ​ച്ഛ​ന്‍ ശ​ങ്ക​ര​മാ​രാ​രു​ടെ കീ​ഴി​ല്‍ താ​യ​മ്പ​ക കൊ​ട്ടി​പ്പ​ഠി​ച്ച് വാ​ദ്യ​ക​ലാ​രം​ഗ​ത്തെ​ത്തി​യ നാ​രാ​യ​ണ​മാ​രാ​ര്‍ സ​ദ​നം രാ​മ​ച​ന്ദ്ര മാ​രാ​രു​ടെ കീ​ഴി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യും 1973 മു​ത​ല്‍ മ​ട്ട​ന്നൂ​ര്‍ പ​ഞ്ച​വാ​ദ്യ​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക​യും ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ വാ​ദ്യ​ക​ലാ​സം​ഘ​ത്തി​ന്‍റെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​ണ്. അ​ഞ്ചു​വ​ര്‍​ഷ​ത്തോ​ളം ത​ളി​പ്പ​റ​മ്പ് ക​ഥ​ക​ളി സം​ഘ​ത്തി​ലെ മ​ദ്ദ​ള​ക്കാ​ര​നാ​യി​രു​ന്നു. 1989 ല്‍ ​കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ അ​ടി​യ​ന്ത​ര മാ​രാ​ര്‍ സ്ഥാ​നം ല​ഭി​ച്ചു. 1987 മു​ത​ല്‍ നീ​ലേ​ശ്വ​രം മ​ന്ന​ന്‍​പു​റ​ത്ത് കാ​വി​ലെ മു​ഖ്യ വാ​ദ്യ​ക​ലാ​കാ​ര​നാ​ണ്. മ​ന്ന​ന്‍​പു​റ​ത്ത് കാ​വി​ലും ക​ള്ളാ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ മേ​ളം അ​വ​ത​രി​പ്പി​ച്ച​ത്.