രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണായി കെ. കമലാക്ഷിയും വൈസ് ചെയര്‍പേഴ്സണ്‍മാരായി ഏലമ്മ, എബി ജേക്കബ് എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വിവിധ വാര്‍ഡുകളില്‍നിന്നുള്ള സിഡിഎസ് അംഗങ്ങളായി ജെയ്സി ജോണ്‍-ആടകം, സാലി ബേബി-ചേടിക്കുണ്ട്, ജെസി റോയ്-പൂക്കയം, കെ. മോഹിനി-കോളിച്ചാല്‍, നിഷ ജനാര്ദനന്-മാലക്കല്ല്, ലീല മണി-കള്ളാര്‍, സിന്ധു സോണി-വണ്ണാത്തിക്കാനം, സുമി പ്രകാശ്-രാജപുരം, പ്രേമ സുരേഷ്-പൂടംകല്ല്, സാവിത്രി അയ്യപ്പന്-ചേറ്റുകല്ല്, ദീപ്തി-കൊട്ടോടി, സുമ ബാബുരാജ്-മഞ്ഞങ്ങാനം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് പഴയ സിഡിഎസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും പുതിയ അംഗങ്ങള്‍ക്കുള്ള സ്വീകരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത, അംഗങ്ങളായ വി. സവിത, ലീല ഗംഗാധരന്, മിനി ഫിലിപ്പ്, വനജ ഐത്തു, ജോസ്, അജിത്ത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണന്, അസി. സെക്രട്ടറി ജോസ്, മുന്‍ അസി. സെക്രട്ടറി കെ. രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.