മ​രി​യ ജോ​സി​നെ ആ​ദ​രി​ച്ചു
Friday, May 6, 2022 1:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ 12-ാം ക്ലാ​സ് ഡി​പ്ലോ​മ പ​രീ​ക്ഷ​യി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന​യി​ലെ പു​ന്ന​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​യ ജോ​സ് കി​ഴു​ചി​റ ഒ​ന്നാം റാ​ങ്ക് നേ​ടി. കി​ഴു​ചി​റ ജോ​സ്-​ഗ്രേ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന്ന​ക്കു​ന്ന് ഇ​ട​വ​ക​വ വി​കാ​രി ഫാ. ​ആ​ന്‍റ​ണി പ​ള്ളി​ക്കു​ന്നേ​ല്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ചെ​ത്തി​പ്പു​ഴ, സെ​ക്ര​ട്ട​റി സി​ബി ക​ള​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ മ​രി​യ​യെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു.