മ​ണ്ണു പ​രി​ശോ​ധ​ന​യു​മാ​യി കൃ​ഷി വ​കു​പ്പ്
Friday, May 6, 2022 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സു​വ​ര്‍​ണാ​വ​സ​ര​മൊ​രു​ക്കി കൃ​ഷി വ​കു​പ്പ്. മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ വ​ള​പ്ര​യോ​ഗം ന​ട​ത്തു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന അ​ധി​ക ചെ​ല​വും മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക​ത ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മി​ക​ച്ച പോം​വ​ഴി​യാ​ണ് മ​ണ്ണ് പ​രി​ശോ​ധ​ന. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ബൈ​ല്‍ സോ​യി​ല്‍ ടെ​സ്റ്റ് ലാ​ബി​ല്‍ നേ​രി​ട്ട് മ​ണ്ണ് പ​രി​ശോ​ധി​ക്കാ​നും മ​ണ്ണി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന മൂ​ല​ക​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും വി​വി​ധ വി​ള​ക​ള്‍​ക്കു​ള്ള വ​ള​പ്ര​യോ​ഗം മ​ണ്ണ് പ​രി​ശോ​ധ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു.