പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു; 40 ഡെ​ങ്കി​പ്പ​നി ബാ​ധി​ത​ർ
Saturday, May 14, 2022 12:55 AM IST
കാ​സ​ർ​ഗോ​ഡ്: ഡെ​ങ്കി​പ​നി​യും എ​ലി​പ്പ​നി​യും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ര്‍ പി.​സു​രേ​ശ​ന്‍ അ​റി​യി​ച്ചു. മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡെ​ങ്കി ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ 28 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ അ​ത് 40 ആ​യി. 32 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ​ന​ത്ത​ടി, ബ​ളാ​ല്‍, കു​റ്റി​ക്കോ​ല്‍, പു​ല്ലൂ​ര്‍-​പെ​രി​യ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ഈ ​രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. എ​ലി​പ്പ​നി കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലും ആ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ എ​ലി​പ​നി​യും ഡെ​ങ്കി​യും വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യു​ണ്ട്. ഡെ​ങ്കി പ​നി​ക്ക് കാ​ര​ണ​മാ​യ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. സ്‌​കി​ന്‍ തോ​ട്ട​ങ്ങ​ളി​ലും റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലും ക​വു​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല​ത്തി​ലു​മാ​ണ് ഇ​വ വ്യാ​പ​ക​മാ​യി വ​ള​രു​ന്ന​ത്. മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പൊ​തു​സ്ഥ​ല​ത്തും റോ​ഡ​രി​കു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യും അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ലു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്കു​ന്ന​തി​ന് റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം ത​ഹ​സി​ല്‍​ദാ​ര്‍​മാ​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള മ​ര​ങ്ങ​ളെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാം. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ലു​ള്ള അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വൃ​ക്ഷ​ങ്ങ​ളെ കു​റി​ച്ചും റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കും. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.