മ​ത്സ്യ​വ്യാ​പാ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മം:​ എ​കെ​എ​ഫ്എം​സി​എ
Tuesday, May 17, 2022 1:08 AM IST
കാ​സ​ർ​ഗോ​ഡ്: മ​ത്സ്യ​വ്യാ​പാ​ര​മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ക്കു​ന്ന​താ​യി ഓ​ൾ കേ​ര​ള ഫി​ഷ് മ​ർ​ച്ച​ന്‍റ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​രോ​പി​ച്ചു.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വി​ഭി​ന്ന​മാ​യി കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന്യാ​യ​വി​ല കി​ട്ടാ​ൻ കാ​ര​ണം ഇ​വി​ടു​ത്തെ മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യ വ്യാ​പാ​ര​രീ​തി കൊ​ണ്ടാ​ണ്. എ​ന്നി​ട്ടും ത​ങ്ങ​ളെ ചൂ​ഷ​ക​രാ​യാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​നം ചി​ത്രീ​ക​രി​ക്കു​ന്ന​ത്. മാ​യം ചേ​ർ​ത്ത​തോ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തോ ആ​യ മ​ത്സ്യം ത​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​ല്ല. എ​ന്നി​ട്ടും ചി​ല ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന മ​ത്സ്യ​ലോ​ഡ് ത​ട​ഞ്ഞ് യാ​തൊ​രു ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ മീ​നു​ക​ൾ ന​ശി​പ്പി​ച്ചു​ക​ള​യു​ന്ന പ്ര​വ​ണ​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഏ​റി​വ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സി.​എം. ഷാ​ഫി, വൈ​സ് ചെ​യ​ർ​മാ​ൻ എ.​ആ​ർ.​സു​ധീ​ർ ഖാ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ വി.​വി.​അ​നി​ൽ, ടി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.