ജ​ല​ക്ഷാ​മം: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Wednesday, May 18, 2022 1:02 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം പോ​ലും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​ധി​കൃ​ത​രു​ടെ ഉ​ദാ​സീ​ന​ത​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ള്‍ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പോ​ലും വെ​ള്ളം ഇ​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ള്‍ ഡി​സ്ചാ​ര്‍​ജ് ചോ​ദി​ച്ചു​വാ​ങ്ങി മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി സു​രേ​ഷ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എം.​എം സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ നാ​രാ​യ​ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​രേ​ഖ, എം.​കെ മാ​ധ​വ​ന്‍ നാ​യ​ര്‍, പി.​എ.​ആ​ലി, പി.​സി തോ​മ​സ്, സ​ജി പ്ലാ​ച്ചേ​രി, ജ​യ​രാ​ജ് അ​രി​ങ്ക​ല്ല്, സു​രേ​ഷ് ഫി​ലി​പ്പ്, കെ.​ഗോ​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.