കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയുമെന്നും കേരളത്തില്‍ പോലീസ് രാജ് നടപ്പിലാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ പേരില്‍ കേസെടുത്തതിനെതിരെ കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി.സുരേഷ്, നേതാക്കളായ വി. ഗോപി, മാധവന് നായര്‍, മധുസൂദനന് ബാലൂര്‍, എന്‍.കെ. രത്നാകരന്, എം. കുഞ്ഞികൃഷ്ണന്, കെ.പി. മോഹനന്, കെ.കെ. ബാബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി. ശ്യാമള, ടി.വി.ശ്യാമള, മണ്ഡലം പ്രസിഡന്റ് ഷൈജ, പ്രമോദ് കെ. രാം, എച്ച്. ബാലന്, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.
കൊന്നക്കാട്: സിപിഎം നേതാക്കള്‍ സ്ത്രീകളെയും കോണ്‍ഗ്രസ് ജനപ്രതിനിധികളെയും അവഹേളിച്ചപ്പോള്‍ മൗനം പാലിച്ച പോലീസ് കെപിസിസി പ്രസിഡന്റിന് എതിരേ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് പി.ജി.ദേവ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ പേരില്‍ കേസെടുത്തതിനെതിരെ കൊന്നക്കാട് നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.സി. രഘുനാഥന്, ഡാര്ലിന് ജോര്‍ജ് കടവന്‍, ജെയിന് തോക്കനാട്ട്, സ്കറിയ കാഞ്ഞമല, എന്‍.ടി. മാത്യു, ബിബിന്‍, പ്രദീപ് കരിമ്പില്‍, സിയാദ്, വില്യംസ് എന്നിവര്‍ നേതൃത്വം നല്കി.
ബന്തടുക്ക: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയുടെ പേരില്‍ അനാവശ്യമായി കേസെടുത്തതിനെതിരെ കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബന്തടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സാബു എബ്രഹാം, മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാലരാമന് നമ്പ്യാര്‍, നാരായണന് നായര്‍ മാവിലാംകോട്ട, ഒ.വി. വിജയന്, പവിത്രന് സി. നായര്‍, ശശി ആലത്തുംകടവ്, നിഷാ അരവിന്ദ്, ഐ.എസ്.വസന്തന്, ബിജേഷ് തറപ്പില്‍, പ്രദീപ് പള്ളക്കാട്, എം.എച്ച്.ഹനീഫ, കെ.സി.മോഹനന്, ബേബി കുറ്റിക്കോല്‍, ബി.ശ്രീകുമാര്‍, ഉമ്പായി ഏണിയാടി, കെ.പി.രഞ്ജിത്ത്, വേണു മാണിമൂല, നാരായണന്, ജയന്, സുരേന്ദ്രന്, ജലീല്‍, പ്രകാശന്, മണികണ്ഠന്, രാജു, രതില മോഹന്‍, ജയന് ബണ്ടംകൈ, സിനോ കരിവേടകം, ശിവപ്രസാദ്, ഷിന്റോ പടുപ്പ് എന്നിവര്‍ നേതൃത്വം നല്കി.