കാ​ഞ്ഞി​ര​ടു​ക്കം വൈ​എം​സി​എ ര​ജ​ത​ജൂ​ബി​ലി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 25, 2022 12:58 AM IST
കാ​ഞ്ഞി​ര​ടു​ക്കം: കാ​ഞ്ഞി​ര​ടു​ക്കം വൈ​എം​സി​എ​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച ര​ജ​ത​ജൂ​ബി​ലി ഹാ​ൾ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ജ​ത​ജൂ​ബി​ലി സം​ഗ​മം വൈ​എം​സി​എ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി കാ​രു​ണ്യ​പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് മു​ന്ന​ണി​പോ​രാ​ളി​ക​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ ആ​ദ​രി​ച്ചു. ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പെ​രി​യ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഗാ​ന​പ്ര​തി​ഭ കെ.​എ​സ്.​സ്വ​ർ​ണ​യെ മു​ൻ സ​ബ്റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ പി.​എം.​അ​ഗ​സ്റ്റി​ൻ അ​നു​മോ​ദി​ച്ചു. മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പ്ര​ഫ.​ജോ​യ് സി.​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ജോ​ർ​ജ് കി​ഴു​ത​റ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ഞ്ഞി​ര​ടു​ക്കം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോം​സ​ൺ പു​ത്ത​ൻ​കാ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​ബാ​ബു​രാ​ജ്, വാ​ർ​ഡ് മെ​ന്പ​ർ ര​തീ​ഷ് കാ​ട്ടു​മാ​ടം, തോ​മ​സ് പൈ​നാ​പ്പ​ള്ളി, സി​ജു പാ​റേ​ക്കാ​ട്ടി​ൽ, ഷോ​ബി പാ​റേ​ക്കാ​ട്ടി​ൽ, മ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.