തെങ്ങുകളിലെ രോഗബാധ: സിപിസിആര്‍ഐ സംഘം പരിശോധന നടത്തി
Thursday, May 26, 2022 1:16 AM IST
രാ​ജ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തെ​ങ്ങു​ക​ള്‍ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് ഉ​ണ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ശാ​സ്ത്ര​ജ്ഞ ഡോ.​ഡാ​ലി​യ, സീ​നി​യ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കെ.​രാ​ഘ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ങ്ങി​ന്‍ തോ​പ്പു​ക​ളി​ലെ​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. രോ​ഗ​ബാ​ധ​യു​ടെ തു​ട​ക്ക​ത്തി​ല്‍ തെ​ങ്ങി​ന്‍റെ ഓ​ല​ക​ള്‍​ക്ക് മ​ഞ്ഞ​ളി​പ്പ് വ​രി​ക​യും തു​ട​ര്‍​ന്ന് തി​രി​മ​റി​ഞ്ഞു തെ​ങ്ങ് ഉ​ണ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. നാ​ണം​കു​ട​ലി​ലെ കോ​ടോ​ത്ത് കൃ​ഷ്ണ​കു​മാ​റി​ന്‍റെ തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കൃ​ഷ്ണ​കു​മാ​ര്‍, ക​ര്‍​ഷ​ക​ന്‍ എം.​ര​ഞ്ജി​ത്ത് ന​മ്പ്യാ​ര്‍, രാ​ജ​പു​രം കൃ​ഷി ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് കെ.​ര​ജ​നി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി രോ​ഗ​ബാ​ധ​യു​ടെ കാ​ര​ണ​വും പ്ര​തി​വി​ധി​യും ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.