ക​രി​ഞ്ച​ന്ത പൂ​ഴ്ത്തി​വ​യ്പ് ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രും:​ ക​ള​ക്ട​ര്‍
Friday, May 27, 2022 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ക​രി​ഞ്ച​ന്ത പൂ​ഴ്ത്തി​വ​യ്പ് ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രും. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി തു​ട​രും. പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കും. മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ ജ​യ അ​രി പൂ​ഴ്ത്തി വ​യ്ക്കു​ന്ന​താ​യു​ള്ള സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​ന് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു​വി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

സി​വി​ല്‍ സ​പ്ലൈ​സ്, റ​വ​ന്യൂ, പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ല​യി​ല്‍ ജ​യ അ​രി ല​ഭ്യ​മാ​ണെ​ന്നും പൂ​ഴ്ത്തി വ​യ്ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. വി​പ​ണി​യി​ല്‍ നി​ശ്ചി​ത വി​ല​യ്ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന വി​പു​ല​പ്പെ​ടു​ത്തും.