ക​ർ​ഷ​ക​ർ​ക്ക് നീ​റ്റു​ക​ക്ക​യി​ൽ എ​ട്ടി​ന്‍റെ പ​ണി
Saturday, May 28, 2022 1:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നീ​റ്റു ക​ക്ക വാ​ങ്ങു​ന്ന ക​ർ​ഷ​ക​ർ വ​ഞ്ചി​ക്ക​പെ​ടു​ന്ന​താ​യി പ​രാ​തി. ഒ​രു കി​ലോ നീ​റ്റു ക​ക്ക വാ​ങ്ങു​ന്ന പാ​യ്ക്ക​റ്റി​ൽ കാ​ൽ​കി​ലോ​യോ​ളം മാ​ലി​ന്യം വ​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഒ​രു കി​ലോ​ഗ്രാം തു​രി​ശി​നോ​ടൊ​പ്പം ആ​വി​ശ്യ​മാ​യ നീ​റ്റു ക​ക്ക ചേ​ർ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ കു​റ​വ് വ​രു​ന്ന​ത് മൂ​ലം മി​ശ്രി​ത​ത്തി​ലെ അ​ള​വി​ന് മാ​റ്റം ക​വു​ങ്ങി​നും റ​ബ​റി​നും തു​രി​ശ​ടി​യ്ക്കു​മ്പോ​ൾ ദോ​ഷ​ക​ര​മാ​യി മാ​റു​ന്നു. നീ​റ്റു​ക​ക്ക​യി​ൽ നീ​റാ​ത്ത ക​ക്ക​യും ചേ​ർ​ത്ത് തൂ​ക്കം കൂ​ട്ടി വി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​രോ​ട് ചെ​യ്യു​ന്ന അ​നീ​തി​യാ​ണെ​ന്ന് വെ​ള്ള​രി​ക്കു​ണ്ടി​ലെ ക​ർ​ഷ​ക​നാ​യ തോ​മ​സു​കു​ട്ടി പ​റ​ഞ്ഞു.