ദേ​ശീ​യ​പാ​താ ന​ഷ്ട​പ​രി​ഹാ​രം: ഇ​ന്ന​ത്തെ വി​ചാ​ര​ണ മാ​റ്റി
Thursday, June 23, 2022 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ല്‍ ത​ര്‍​ക്കം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ബി​ട്രേ​ഷ​ന്‍ കോ​ട​തി മു​ന്‍​പാ​കെ ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ ഇ​ന്ന് വി​ചാ​ര​ണ​യ്ക്കാ​യി വ​ച്ചി​രി​ക്കു​ന്ന​വ​യും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം പു​ന​ര്‍ വി​ചാ​ര​ണ​യ്ക്കാ​യി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വെ​ച്ചി​രു​ന്ന​തു​മാ​യ കേ​സു​ക​ള്‍ ജൂ​ലൈ 14ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സൂം ​ആ​പ്പ് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​ലേ​ക്ക് മാ​റ്റി.
വാ​ട്സ് ആ​പ്പ് ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ ഐ​ഡി എ​ന്നി​വ ഇ​തി​ന​കം ന​ല്‍​കാ​ത്ത​വ​ര്‍ ജൂ​ലൈ 14ന് ​ഉ​ച്ച​യ്ക്ക് 12ന് ​മു​മ്പാ​യി ഇ​വ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 8281394174.

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് കോ​ള​ജി​ല്‍ വാ​യ​ന​വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്‌​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ വാ​യ​നാ​വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഗ്ര​ന്ഥ​കാ​ര​ന്‍ സ​ന്തോ​ഷ് ടി. ​കോ​ട്ട​യം ഉ​ദ്ഘാ ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മെ​ര്‍​ലി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി റോ​യി​ച്ച​ന്‍ ജോ​സ​ഫ്, അ​ധ്യാ​പി​ക ട്രീ​സ ജോ​ര്‍​ജ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി കെ.​കെ.​അ​ക്കു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​ന​ദി​ന​ക്വി​സ്, പു​സ്ത​ക പ​രി​ച​യം, ക​വി​ത പാ​രാ​യ​ണം, സ്‌​പെ​ല്‍​ബീ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.