കാസര്‍ഗോഡ്: ഭാരതത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ അതേ വഴിയിലാണ് പിണറായി വിജയനും മുന്നോട്ടുപോകുന്നതെന്നതിന്റെ ഉദാഹരണമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍.
രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ത്തതിനെതിരെ കാസര്‍ഗോഡ് ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹക്കീം കുന്നില്‍, പി.എ അഷ്റഫ് അലി, കരുണ്‍ താപ്പ, ആര്. ഗംഗാധാരന്, കെ.ഖാലിദ്, അര്ജുനന് തായലങ്ങാടി, ഉമേഷ് അണങ്കൂര്‍, ബി.എ ഇസ്മായില്‍, മഹമൂദ് വട്ടയക്കാട്, ജി.നാരായണന്, ഷാഹുല്‍ ഹമീദ്, പി.കെ.വിജയന്, മുനീര്‍ ബാങ്കോട്, അബ്ദുല്‍ സമദ്, സി.ജെ.ടോണി, ഹരീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസിനും ജീവനക്കാര്‍ക്കും നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഐ.എസ് വസന്തന് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ബാലകൃഷ്ണന്, രാജേഷ് പള്ളിക്കര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ കാര്ത്തികേയന് പെരിയ, ഇസ്മായില്‍ ചിത്താരി, രാജേഷ് തമ്പാന്, ഷോണി കെ. തോമസ്, ഉനൈസ് ബേഡകം, വിനോദ് കള്ളാര്‍, അഹമ്മദ് ചേരൂര്‍, ഷെറില്‍ കയ്യംകൂടല്‍, സജിത് കമ്മാടം, റാഫി അടൂര്‍, ബി. ബിനോയ്, അഖില്‍ അയ്യങ്കാവ്, ശിവപ്രസാദ് അറുവാത്ത്, രോഹിത് എറുവാട്ട്, മാത്യു ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്കി.
ചിറ്റാരിക്കാല്‍: രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കല്‍ ടൗണില്‍ പ്രകടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ്, മാത്യു പടിഞ്ഞാറേല്, ടോമി പ്ലാച്ചേരി, തോമസ് മാത്യു, ജോയ് കുര്യാലപ്പുഴ, ജോസഫ് മുത്തോലി, ജിസണ് ജോര്‍ജ്, ജോസ് കുത്തിയതോട്ടില്‍, ഡോമിനിക് കോയിത്തുരുത്തേല്‍, ഷിജിത് കുഴുവേലില്‍, അഗസ്റ്റിന് ജോസ്, സോജന് കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
കൊന്നക്കാട്: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരെ കൊന്നക്കാട് ടൗണില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം പി.സി. രഘുനാഥന് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജെയിന് തോക്കനാട്ട്, ഡാര്ലിന് ജോര്‍ജ് കടവന്‍, അലക്സ് നെടിയകാല, രതീഷ് ഒന്നാമന്, സജിത്ത് ദേവ്, അമല്‍ പാരത്താല്‍, ശ്രീജിത്ത് അശോകച്ചാല്‍, വിനു തോട്ടോന്‍ എന്നിവര്‍ പ്രസംഗിച്ചു.