പ​വ​ർ​ഹൈ​വേ വ​രു​ന്ന​തോ​ടെ കാ​സ​ർ​ഗോ​ഡി​ന്‍റെ വൈ​ദ്യു​തി​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും: മ​ന്ത്രി
Saturday, June 25, 2022 1:19 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡി​ന്‍റെ വൈ​ദ്യു​തി​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഉ​ഡു​പ്പി-​ക​രി​ന്ത​ളം-​വ​യ​നാ​ട് ഹ​രി​ത പ​വ​ർ ഹൈ​വേ യാ​ഥാ​ർ​ത്യ​മാ​കു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി.
കാ​സ​ർ​ഗോ​ഡ് വൈ​ദ്യു​തി​ഭ​വ​ന​വും മു​ള്ളേ​രി​യ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സ് മ​ന്ദി​ര​വും ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 750 കോ​ടി ചെ​ല​വി​ലാ​ണ് ഉ​ഡു​പ്പി-​ക​രി​ന്ത​ളം 400 കെ​വി പ​വ​ർ ഹൈ​വേ വൈ​ദ്യു​ത ലൈ​ൻ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ക​രി​ന്ത​ളം വ​യ​നാ​ട് ലൈ​നി​ന് 800 കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നെ​ല്ലി​ക്കു​ന്ന് സെ​ക്ഷ​ൻ വി​ഭ​ജി​ക്ക​ണ​മെ​ന്നും പു​തു​തു​താ​യി വി​ദ്യാ​ന​ഗ​ർ, ബോ​വി​ക്കാ​നം, അ​ഡൂ​ർ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കും. ചീ​മേ​നി​യി​ൽ സോ​ളാ​ർ പ​ദ്ധ​തി​ക്കു​വേ​ണ്ടി​യു​ള്ള സ്ഥ​ലം ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
കെ​എ​സ്ഇ​ബി​യെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​തി​ന് സാ​ന്പ​ത്തി​ക അ​ച്ച​ട​ക്കം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ സി.​എ​ച്ച്.​കു​ഞ്ഞ​ന്പു, ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​കെ.​എം.​അ​ഷ്റ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ.​സൈ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജാ​സ്മി​ൻ ക​ബീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഖാ​ദ​ർ ബ​ദ​രി​യ (ചെ​ങ്ക​ള), കെ.​ഗോ​പാ​ല​കൃ​ഷ്ണ (കാ​റ​ഡു​ക്ക), പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ഖ​ദീ​ജ, എ.​എ​സ്.​ത​സ്നി ‌എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ഐ​സ്ഇ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ സി.​സു​രേ​ഷ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ബി.​അ​ശോ​ക് സ്വാ​ഗ​ത​വും നോ​ർ​ത്ത് മ​ല​ബാ​ർ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​ൻ.​എ​ൽ. ബി​ജോ​യ് ന​ന്ദി​യും അ​റി​യി​ച്ചു.