ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യ തെ​യ്യം ക​ലാ​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, July 1, 2022 10:31 PM IST
ബേ​ഡ​കം: മു​ള്ളം​കോ​ട് ചാ​ലി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യ തെ​യ്യം ക​ലാ​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബേ​ഡ​ഡു​ക്ക മു​ള്ളം​കോ​ട് പാ​റ​ക്ക​ട​വി​ലെ കെ.​വി. ബാ​ല​ച​ന്ദ്ര​നാ(57) ണു ​മ​രി​ച്ച​ത്. കാ​ട്ടു​വ​ള്ളി​ക​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ക​ന്‍ വി​പി​നൊ​പ്പം മു​ള്ളം​കോ​ട് അ​ണ​ക്കെ​ട്ടി​ന് താ​ഴെ ഭാ​ഗ​ത്തു​വ​ച്ച് മ​ല​വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന തേ​ങ്ങ​ക​ള്‍ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ല​ച​ന്ദ്ര​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചാ​ലി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യും വ​ര്‍​ധി​ച്ച നീ​രൊ​ഴു​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: വി​പി​ൻ, ശ്വേ​ത. മ​രു​മ​ക​ൻ: ര​തീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്യാ​മ​ള, ത​ങ്ക​മ​ണി, പു​ഷ്പ, ശ​ശി.