19500 പാ​യ്ക്ക​റ്റ് പാ​ന്‍​മ​സാ​ല​യു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, August 14, 2022 12:39 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്ത് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 19500 പാ​യ്ക്ക​റ്റ് പാ​ന്‍​മ​സാ​ല പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ബ​ദി​യ​ടു​ക്ക ബീ​ജ​ന്ത​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ര്‍ (35), ബ​ഷീ​ര്‍ (37) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ ക്ലീ​ന്‍ കാ​സ​ര്‍​ഗോ​ഡ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി വി.​വി. മ​നോ​ജ്, മ​ഞ്ചേ​ശ്വ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്‌​ഐ ടോ​ണി ജെ. ​മ​റ്റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.