ദേ​ശാ​ഭി​മാ​ന പ​ദ​യാ​ത്ര ന​ട​ത്തി
Monday, August 15, 2022 1:20 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശാ​ഭി​മാ​ന പ​ദ​യാ​ത്ര ന​ട​ത്തി. ഉ​പ്പു​സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ധീ​ര​സ്മ​ര​ണ​ക​ളി​ര​മ്പു​ന്ന ഒ​ള​വ​റ ഉ​ളി​യ​ത്ത് ക​ട​വി​ല്‍ നി​ന്നാ​ണ് പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ഓ​ഫീ​സ് വ​രെ 12 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ലി​ന് ദേ​ശീ​യ പ​താ​ക കൈ​മാ​റി സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വി.​പി.​അ​പ്പു​ക്കു​ട്ട പൊ​തു​വാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ശു​ഭ്ര​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ഗാ​ന്ധി തൊ​പ്പി ധ​രി​ച്ച് ദേ​ശീ​യ പ​താ​ക കൈ​ക​ളി​ലേ​ന്തി പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ബാ​ല വി​ഭാ​ഗ​മാ​യ കൂ​ച്ചി​ലെ അം​ഗ​ങ്ങ​ള്‍ ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, കെ.​വി.​രാ​ഘ​വ​ന്‍, പി.​നാ​രാ​യ​ണ​ന്‍ അ​ടി​യോ​ടി, സി.​ഭാ​സ്‌​ക​ര​ന്‍, കെ.​വി.​ര​മേ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.