മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ സ്ഥ​ലം മു​ന്‍​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​രോ​പ​ണം
Thursday, August 18, 2022 12:57 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​മ്മ​നാ​ട് കൊ​മ്പ​ന​ടു​ക്കം അ​ന്‍​സാ​റു​ല്‍ ഇ​സ്‌‌​ലാം ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ഒ​രേ​ക്ക​ര്‍ ഭൂ​മി മു​ന്‍ മ​ന്ത്രി​യും മു​സ്‌‌​ലിം ലീ​ഗ് നേ​താ​വു​മാ​യ സി.​ടി. അ​ഹ​മ്മ​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ ക​മ്മി​റ്റി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യെ​ടു​ത്ത​താ​യി ആ​രോ​പ​ണം. മൂ​ന്നു കോ​ടി​യോ​ളം വി​ല​വ​രു​ന്ന ഭൂ​മി​യാ​ണ് സി.​ടി.​അ​ഹ​മ്മ​ദ​ലി​യും അ​നു​ജ​ന്‍ അ​ബ്ദു​ൾ ഖാ​ദ​റും ഉ​ള്‍​പ്പെ​ടു​ന്ന ക​മ്മി​റ്റി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
കൊ​മ്പ​ന​ടു​ക്ക​ത്ത് മ​ദ്ര​സ​യും സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ​യു​ള്ള എ​ല്‍​പി സ്‌​കൂ​ളും സ്ഥാ​പി​ക്കാ​നാ​ണ് 1982 ല്‍ ​നാ​ട്ടു​കാ​രും പ്ര​വാ​സി​ക​ളും സം​ഭാ​വ​ന ന​ല്‍​കി​യ പ​ണം​കൊ​ണ്ട് മ​ഹ​ല്ല് ക​മ്മി​റ്റി മൂ​ന്നേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങി​യ​ത്. ഇ​വി​ടെ സ്‌​കൂ​ള്‍ അ​നു​വ​ദി​ച്ചു​കി​ട്ടു​ന്ന​തി​നാ​യി അ​ന്ന് കാ​സ​ര്‍​ഗോ​ഡ് എം​എ​ല്‍​എ​യാ​യി​രു​ന്ന സി.​ടി. അ​ഹ​മ്മ​ദ​ലി​യെ പ്ര​സി​ഡ​ന്‍റാ​ക്കി മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ സ്‌​കൂ​ള്‍ ക​മ്മി​റ്റി​ക്കും രൂ​പം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ല​മേ​റെ ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ എ്‌​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​നു​വ​ദി​ച്ചു​കി​ട്ടി​യി​ല്ല.
ഇ​തി​നി​ട​യി​ല്‍ 1995 ല്‍ ​സി.​ടി. ത​ന്നെ പ്ര​സി​ഡ​ന്‍റാ​യ ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ മ​ദ്ര​സ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. എ​യ്ഡ​ഡ് സ്‌​കൂ​ള​ല്ലാ​തെ മ​റ്റൊ​ന്നും ഈ ​കെ​ട്ടി​ട​ത്തി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​പ​റ​ഞ്ഞ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷ​ധ​മു​യ​ര്‍​ത്തി​യ​തോ​ടെ ഇ​ത് പി​ന്നീ​ട് ചെ​മ്മ​നാ​ട്ടെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. കൊ​മ്പ​ന​ടു​ക്കം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ഭൂ​മി കാ​ണി​ച്ചാ​ണ് ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് അ​ണ്‍​എ​യ്ഡ​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന് അ​നു​മ​തി വാ​ങ്ങി​യ​ത്.
ഇ​തി​നാ​യി ഭൂ​മി സി.​ടി. പ്ര​സി​ഡ​ന്‍റാ​യ ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​സ്തി​വ​ക​ക​ളി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. മ​ദ്ര​സ​യും ഭൂ​മി​യും ഇ​വി​ടു​ത്തെ നാ​ട്ടു​കാ​രു​ടെ പ​രി​ശ്ര​മ​ത്തി​ലു​ണ്ടാ​യ​താ​ണെ​ന്നും കൊ​മ്പ​ന​ടു​ക്കം മ​ഹ​ലി​ന് വി​ട്ടു​ത​ര​ണ​മെ​ന്നും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൂ​ട്ടാ​ക്കി​യി​ല്ല. പി​ന്നീ​ട് സ്‌​കൂ​ള്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​എ. അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ ഒ​ഴി​വാ​ക്കി സി.​ടി.​യു​ടെ അ​നു​ജ​നെ​യും ബ​ന്ധു​ക്ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി സ്‌​കൂ​ള്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചെ​മ്മ​നാ​ട് ജ​മാ അ​ത്തി​നോ കൊ​മ്പ​ന​ടു​ക്കം മ​ഹ​ല്‍ ക​മ്മി​റ്റി​ക്കോ ഈ ​ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ യാ​തൊ​ര​വ​കാ​ശ​വു​മി​ല്ലെ​ന്നും ഈ ​ഭൂ​മി​യു​ടെ അ​വ​കാ​ശം കോ​ലാ​ത്തൊ​ട്ടി മാ​ഹി​ന്‍ ഷം​നാ​ട് സ്മാ​ര​ക സ്‌​കൂ​ള്‍ ക​മ്മി​റ്റി​ക്കാ​ണെ​ന്നും പ​റ​ഞ്ഞ് പു​തി​യ രേ​ഖ​യു​ണ്ടാ​ക്കി​യ​താ​യും മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കൊ​മ്പ​ന​ടു​ക്കം അ​ന്‍​സാ​റു​ല്‍ ഇ​സ്‌‌​ലാം ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് ചാ​മ​ക്ക​ട​വ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ച്ച്. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.