വേ​ന​ൽ ചൂ​ടി​ൽ കു​ളി​ർ​മ പ​ക​ർ​ന്ന് മാ​മ്പ​ഴ​മേ​ള
Saturday, May 18, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ട്ടു​ച്ച​യ്ക്ക് ക​ത്തി​ക്കാ​ള്ളു​ന്ന വെ​യി​ലി​ൽ ക്ഷീ​ണി​ച്ച് അ​വ​ശ​നാ​യി എ​ത്തി​യ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മാ​മ്പ​ഴ​ത്തി​ന്‍റെ ന​റു​മ​ധു​രം. അ​തി​യാ​മ്പൂ​ർ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യ മാ​മ്പ​ഴ​മേ​ള​യാ​ണ് പ്ര ​കൃ​തി​ദ​ത്ത​മാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ലേ​ക്ക് പു​തുത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​നു​ള്ള വ​ഴിതു​റ​ന്ന​ത്. സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലും മേ​ലാ​ങ്കോ​ട്ട്എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന മ​ധു​ര മാ​മ്പ​ഴ​ക്കാ​ലം സം​സ്ഥാ​ന സാ​ഹി​ത്യ പാ​ഠ​ശാ​ല​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​മ്പ​ഴ​മേ​ള ഒ​രു​ക്കി​യ​ത്.

നാ​ടു​നീ​ങ്ങു​ന്ന ച​ക്ക​രേ​ൻ, പ​ഞ്ചാ​രേ​ൻ, ചേ​ര്യ​ൻ, ബ​ല്യ​ത്താ​ൻ, ക​ർ​പ്പൂ​ര​ൻ, സി​ന്ദൂ​ര​ൻ, ത​ത്തക്കൊ​ക്ക​ൻ, കു​റു​ക്ക​ൻ, ഊ​മ്പി​ക്കു​ടി​യ​ൻ, പു​ളി​യ​ൻ, കു​ഞ്ഞി​മം​ഗ​ലം, കു​റ്റ്യാ​ട്ടൂ​ർ, മൂ​വാ​ണ്ട​ൻ, കി​ളി​ച്ചു​ണ്ട​ൻ, പ​ച്ച​മ​ധു​ര​ൻ തു​ട​ങ്ങി അ​മ്പ​തോ​ളം നാ​ട്ടു​മാ​ങ്ങ​ക​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​ർ​ക്ക് അ​പൂ​ർ​വാ​നു​ഭ​വ​മാ​യി.

പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ​നി​ന്നു​ള്ള പ​ന്ത്ര​ണ്ടി​ന​ങ്ങ​ൾ​ക്കു പ​റ്റു​മെ, അ​ജേ​ഷ് ക​ര​ക്കേ​രു കൊ​ട​ക്കാ​ട്, പി​ലി​ക്കോ​ട്, ക​രി​വെ​ള്ളൂ​ർ, നീ​ലേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വി​വി​ധ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ല​ധി​കം മാ​ങ്ങ​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. കാ​ർ​ഷി​ക കോ​ള​ജി​ലെ താ​ര​മാ​യ ഫി​റാം​ഗി​ല​ഡു​വ, ബം​ഗ്ലോ​റ, ലോ​ർ​ഡ്, പ്രി​യൂ​ർ, ക​ല​പ്പാ​ടി, മു​ണ്ട​പ്പ, ഗു​ജ​റാ​ത്തി​യി​ന​മാ​യ കേ​സ​രി, നീ​ലം, ആ​ന്ധ്ര​യി​ലെ ബൈ​ഗന​പ്പ​ള്ളി, അ​ൽ​ഫോ​ൻ​സ, ബാ​ദാ​മി തു​ട​ങ്ങി​യ​വ മേ​ള​യി​ലെ ആ​ക​ർ​ഷ​ക​മാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ക​ണ്ണ​ൻ നാ​യ​ർ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ക്സി.​അം​ഗം പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, നീ​ലേ​ശ്വ​രം അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഫാം ​സൂ​പ്ര​ണ്ട് പി.​വി.​സു​രേ​ന്ദ്ര​ൻ, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഇ.​വി.​ജ​യ​കൃ​ഷ്ണ​ൻ, ബി.​ബാ​ബു, പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കോ​മ​ൻ ക​ല്ലി​ങ്ക​ൽ, ര​തീ​ഷ് കാ​ലി​ക്ക​ട​വ്, സാ​ലു പാ​ർ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.