വ​ന​ത്തി​ൽ​നി​ന്ന് മ​നു​ഷ്യ​ന്‍റെ തു​ട​യെ​ല്ല് ക​ണ്ടെ​ത്തി
Sunday, May 19, 2019 1:18 AM IST
മു​ള്ളേ​രി​യ: അ​ഡൂ​ര്‍ നൂ​ജി​ബെ​ട്ടു പൊ​ക്ക​ള​മൂ​ല​യി​ല്‍ സം​ര​ക്ഷി​ത വ​ന​ത്തി​ല്‍ മ​നു​ഷ്യ​ന്‍റെ തു​ട​യെ​ല്ല് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണ​പ്പെ​ട്ടു. ഇ​ത് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ട്ടി​ലേ​ക്ക് തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ മ​യ്യ​ള സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​ണ് തു​ട​യെ​ല്ല് ക​ണ്ട​ത്. ഇ​യാ​ള്‍ നാ​ട്ടു​കാ​രേ​യും പോ​ലീ​സി​നേ​യും വി​വ​ര​മാ​റി​യി​ച്ചു. വ​നം വ​കു​പ്പി​നും വി​വ​രം കൈ​മാ​റി. തു​ട​ര്‍​ന്ന് പോ​ലീ​സും വ​നം വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ച​ലി​ല്‍ തു​ട​യെ​ല്ല് കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്തി​ന് 400 മീ​റ്റ​ര്‍ മാ​റി ഒ​രു വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി. ഇ​ത് 2018 മേ​യ് 14ന് ​കാ​ണാ​താ​യ നൂ​ജി​ബെ​ട്ടു​വി​ലെ ശേ​ഷ​പ്പ നാ​യ​ക്കി​ന്‍റെ മ​ക​ന്‍ ശ​ശി​ധ​ര (35) യു​ടെ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മാ​ത്ര​മെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ എന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​സ്ഥി​കൂ​ട​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ ഡോ​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.
ക​ഴി​ഞ്ഞ വ​ര്‍​ഷം ശ​ശി​ധ​ര​യെ കാ​ണാ​താ​യ​പ്പോ​ള്‍ പോ​ലീ​സും നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പൊ​ക്ക്ള മൂ​ല ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ശ​ശി​ധ​ര വ​ന​ത്തി​ന്‍റെ പ്ര​സ്തു​ത ഭാ​ഗ​ത്ത് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ തു​ട​യെ​ല്ല് കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്തും വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ടം കാ​ണ​പ്പെ​ട്ട സ്ഥ​ല​ത്തും വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യി​ക്ക​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്തൊ​ന്‍ ക​ഴി​ഞ്ഞി​ല്ല.