സ​ഞ്ച​രി​ക്കു​ന്ന നി​യ​മസ​ഹാ​യ ക്ലി​നി​ക്ക് പ​ര്യ​ട​നം തു​ട​ങ്ങി
Saturday, May 25, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ന​ട​ത്തു​ന്ന സ​ഞ്ച​രി​ക്കു​ന്ന നി​യ​മസ​ഹാ​യ ക്ലി​നി​ക്കി​ന്‍റെ ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ പ​ര്യ​ട​നം തു​ട​ങ്ങി. ഹൊ​സ്ദു​ർ​ഗ് കോ​ട​തി പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​യാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ഒ​ന്ന്) കെ. ​വി​ദ്യാ​ധ​ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​ഫ് എം.​സി. ആ​ന്‍റ​ണി, ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് (ര​ണ്ട്) മ​ജി​സ്ട്രേ​റ്റ് സ​ൽ​മ​ത്ത്, ടി.​വി. രാ​ജേ​ന്ദ്ര​ൻ, കെ. ​ദി​നേ​ശ​ൻ, ടി.​കെ.​അ​ശോ​ക​ൻ, ഷി​ബു തോ​മ​സ്, ടി.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ദ്യ​ദി​വ​സം കോ​ടോം-​ബേ​ളൂ​ർ, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്നു ക​ള്ളാ​ർ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. 27ന് ​കി​നാ​നൂ​ർ-ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും 28ന് ​വെ​സ്റ്റ് എ​ളേ​രി, ബ​ളാ​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 29ന് ​പി​ലി​ക്കോ​ട്, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 30ന് ​അ​ജാ​നൂ​ർ, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.