സ‌്ത്രീ​ക​ളോ​ട‌് ലൈം​ഗി​കചേ​ഷ്ട കാ​ട്ടി​യ യു​വാ​ക്ക​ള്‍​ക്ക് പി​ഴ​ശി​ക്ഷ
Wednesday, July 17, 2019 1:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​നി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ​യും അ​മ്മ​യെ​യും ലൈം​ഗി​ക​ചേ​ഷ്ട​ക​ൾ കാ​ട്ടി​യ യു​വാ​ക്ക​ൾ​ക്ക് 3000 രൂ​പ വീ​തം പി​ഴ.​പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ തി​രു​വ​ല്ല ക​വി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ.​ആ​ർ.​ആ​ഷ്ബി​ൻ (20), ചെ​റു​പു​ഴ സ്വ​ദേ​ശി സി.​വി.​അ​രു​ൺ​മോ​ൻ (19) എ​ന്നി​വ​ർ​ക്കാ​ണ് ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) പി​ഴ​യി​ട്ട​ത്.
പ​യ്യ​ന്നൂ​ർ താ​യി​നേ​രി​യി​ലെ സ‌്ത്രീ​യു​ടെ പ​രാ​തി​യി​ലാ​ണ് കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പോലീ​സ‌് കേ​സെ​ടു​ത്ത​ത്. മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ യാ​ത്ര​ക്കാ​രാ​യ അ​മ്മ​യും മ​ക​ളും സീ​റ്റി​ല്ലാ​ത്ത​തി​നാ​ൽ ബാ​ത്റൂം ഇ​ട​നാ​ഴി​യി​ൽ നി​ന്നാ​ണ് യാ​ത്ര ചെ​യ്ത​ത്. ട്രെ​യി​നി​ൽ ക​യ​റി​യ ഉ​ട​ൻ ത​ന്നെ യു​വാ​ക്ക​ൾ ഇ​രു​വ​രോ​ടും ലൈം​ഗി​ക ചേ​ഷ്ട​ക​ൾ കാ​ട്ടു​ ക​യാ​യി​രു​ന്നു . ‌‌കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ൽ ഇ​റ​ങ്ങി​യി​ട്ടും പി​ന്നാ​ലെ വ​ന്ന‌് ശ​ല്യം തു​ട​ർ​ന്ന​തോ​ടെ സ‌്റ്റേ​ഷ​നി​ലെ റെ​യി​ൽ​വേ പോ​ലീ​സ് കൗ​ണ്ട​റി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.