സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​സ്മ​യ​മൊ​രു​ക്കി മ​ല​മു​ക​ളി​ലെ പ്ര​സാ​ദി​ന്‍റെ പ​ടു​താ​ക്കു​ളം
Thursday, July 18, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര ക​ർ​ഷ​ക​ൻ മ​ല​മു​ക​ളി​ലൊ​രു​ക്കി​യ കൃ​ത്രി​മ​ക്കു​ളം സ​ന്ദ​ർ​ശ​ക​ർ​ക്കു വി​സ്മ​യ​മാ​കു​ന്നു.​ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ലോം എ​ട​ക്കാ​നം മ​ല​യി​ലാ​ണ് യു​വ​ക​ർ​ഷ​ക​ൻ പി.​എ​ൻ.​പ്ര​സാ​ദ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കൂ​റ്റ​ൻ പ​ടു​താ​ക്കു​ള​മൊ​രു​ക്കി കൃ​ഷി​യാ​രം​ഭി​ച്ച​ത്. സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്ന് 2200 അ​ടി ഉ​യ​ര​ത്തി​ലാ​ണ് എ​ട​ക്കാ​നം മ​ല. ഇ​വി​ടെ അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന ത​ന്‍റെ ഭൂ​മി​യി​ൽ കൃ​ഷി​യൊ​രു​ക്കു​മ്പോ​ൾ ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ടാ​തി​രി​ക്കാ​നാ​ണ് പ്ര​സാ​ദ് കൃ​ത്രി​മ​ക്കു​ളം നി​ർ​മി​ച്ച​ത്.
തീ​ർ​ത്തും മ​ഴ​വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് ര​ണ്ടു​കു​ള​ങ്ങ​ളാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വ​ലി​യ കു​ള​ത്തി​ൽ 13 ല​ക്ഷം ലി​റ്റ​റും മ​റ്റേ​തി​ൽ ഒ​മ്പ​ത് ല​ക്ഷം ലി​റ്റ​റും വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 25 മീ​റ്റ​ർ നീ​ള​വും എ​ട്ടു മീ​റ്റ​ർ വീ​തി​യും നാ​ല​ര മീ​റ്റ​ർ ആ​ഴ​വു​മാ​ണ് കു​ള​ത്തി​നു​ള്ള​ത്.​ ഇ​തു കൂ​ടാ​തെ ത​ന്‍റെ പ​റ​മ്പി​ൽ കൈയാ​ല നി​ർ​മി​ച്ചും മ​ഴ​ക്കു​ഴി​ക​ൾ തീ​ർ​ത്തും മ​ഴ​വെ​ള്ള കൊ​യ്ത്ത് ന​ട​ത്തു​ന്നു​ണ്ട്. പ​റ​മ്പി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്ത് മു​ഴു​വ​ൻ വി​വി​ധ കൃ​ഷി​യാ​ണ്. തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ർ, കു​രു​മു​ള​ക്, വാ​ഴ എ​ന്നി​വ കൂ​ടാ​തെ തേ​നീ​ച്ച, ചെ​റു​തേ​ൻ വ​ള​ർ​ത്ത​ലു​മു​ണ്ട്. ത​ന്‍റെ കു​ള​ത്തി​ലൊ​ന്നി​ൽ വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ളും വ​ള​രു​ന്നു​ണ്ട്. ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് പ്ര​സാ​ദി​ന്‍റെ ല​ക്ഷ്യം.
ഇ​തി​നാ​യി ത​ന്‍റെ അ​ഞ്ചേ​ക്ക​റി​ൽ പ്ര​കൃ​തി​ക്കി​ണ​ങ്ങി​യ കോ​ട്ടേ​ജു​ക​ൾ പ​ണി​യു​ക​യാ​ണ് അ​ടു​ത്ത പ​രി​പാ​ടി.​ പ്ര​സാ​ദി​ന്‍റെ സം​രം​ഭം കേ​ട്ട​റി​ഞ്ഞ് അ​ടു​ത്ത​യി​ടെ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഏ​റെ ആ​ക​ർ​ഷ​ണീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​യ ഈ ​സം​രം​ഭ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ചി​ട്ടാ​ണ് കാ​ർ​ഷി​ക കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും എ​ട​ക്കാ​നം മ​ല​യി​റ​ങ്ങി​യ​ത്.