കൃപേഷിനും ശരത്‌ലാലിനും സ​മ​ര്‍​പ്പി​ച്ച് ക​ല്യോ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Saturday, August 17, 2019 1:48 AM IST
ക​ല്യോ​ട്ട്: നാ​ടി​ന്‍റെ ഏ​താ​ഘോ​ഷ​ത്തി​നും മു​ന്‍​നി​ര​യി​ല്‍ ഓ​ടി​ന​ട​ന്ന കി​ച്ചു​വി​ന്‍റെ​യും ജോ​ഷി​യു​ടെ​യും ഓ​ര്‍​മ​ക​ള്‍​ക്കു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ച് ക​ല്യോ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം. ശ​ര​ത് ലാ​ലും കൃ​പേ​ഷും ഒ​രു​മി​ച്ചു​റ​ങ്ങു​ന്ന മ​ണ്ണി​ല്‍​നി​ന്ന് വി​ളി​പ്പാ​ട​ക​ലെ ക​ല്യോ​ട്ട് ജം​ഗ്ഷ​നി​ല്‍ ഒ​രു​ക്കി​യ കൃ​പേ​ഷ്-​ശ​ര​ത്‌​ലാ​ല്‍ ന​ഗ​റി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ എം. ​കെ. കൃ​ഷ്ണ​നാ​ണ് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. ശ​ര​ത് ലാ​ലി​നും കൃ​പേ​ഷി​നു​മൊ​പ്പം രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച എ​ല്ലാ ധീ​ര ദേ​ശാ​ഭി​മാ​നി​ക​ള്‍​ക്കു​മാ​യി സ​മ​ര്‍​പ്പി​ച്ച ച​ട​ങ്ങി​ല്‍ നി​റ​ഞ്ഞു​തു​ളു​മ്പി​യ മ​ന​സു​മാ​യി കൂ​ട്ടു​കാ​ര്‍ പ​ങ്കെ​ടു​ത്തു. ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ട്, ബേ​ബി കു​ര്യ​ന്‍, പു​രു​ഷോ​ത്ത​മ​ന്‍, ആ​മു ക​ല്യോ​ട്ട്, എം.​കെ. സ​തീ​ശ​ന്‍, എം. ​കെ. അ​നൂ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.