സ്വാ​ത​ന്ത്ര്യ​ദി​നം വിപുലമായി ആഘോഷിച്ചു
Sunday, August 18, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് സ്റ്റെ​ല്ല മാ​രി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പ​ട​ന്ന​ക്കാ​ട് ന​ല്ലി​ട​യ​ൻ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ത​യ്യി​ൽ ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ൽ​കി.
സ്കൂ​ൾ ബാ​ൻ​ഡി​ന്‍റെ താ​ള​മേ​ള​വും കു​ട്ടി​ക​ൾ ഒ​ത്തു​ചേ​ർ​ന്നാ​ല​പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​ന​വും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ല​ൻ മേ​രി, മാ​നേ​ജ​ർ സി​സ്റ്റ​ർ ജ​സ്‌​ലി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​റ്റി​പ്പു​റം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ഐ​ശ്വ​ര്യ സം​സാ​രി​ച്ചു. തെ​രേ​സ മ​നോ​ജ് സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ പി. ​സി​ദ്ധാ​ർ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.
ചി​റ്റാ​രി​ക്ക​ാൽ : സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ചി​റ്റാ​രി​ക്കാ​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ത​ല​മു​റ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​സി. മൈ​ക്കി​ൾ കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത​ല​യ്ക്കൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ണ്ണി കൊ​ഴു​ത്തു​രു​ത്തേ​ൽ, ലി​ൻ​സി​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ. ജോ​യി, എ​ൻ.​ടി. സാ​ലു, നി​തി​ൻ രാ​ജ്, പി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സം​ഗ​മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​നം ഫോ​റം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​സു​കു​മാ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ചി​റ്റാ​രി​ക്കാ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. വി​നോ​ദ്കു​മാ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണംചെ​യ്തു.