മ​ക​ന്‍റെ ഓ​ർ​മ​യി​ൽ സ്‌​കൂ​ളി​ന് ഹൈ​ടെ​ക് ക്ലാ​സ് മു​റി ഒ​രു​ക്കി അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ
Sunday, August 18, 2019 1:23 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മ​ക​ന്‍റെ ഓ​ർ​മ​യി​ൽ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ൽ ഒ​രു​ക്കി​യ ഹൈ​ടെ​ക് ക്ലാ​സ് മു​റി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ്കൂ​ളി​ന് സ​മ​ർ​പ്പി​ച്ചു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ഇ​തേ സ്‌​കൂ​ളി​ൽ നാ​ലാം ക്ലാ​സി​ൽ പ​ഠി​ച്ച ത​ങ്ക​യ​ത്തെ ദേ​വ​ദ​ർ​ശ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കെ. ​ശ്രീ​നി​വാ​സ​ൻ, ഷീ​ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​വ​ദ​ർ​ശ​ൻ പ​ഠി​ച്ച നാ​ലാം ക്ലാ​സ് എ ​ഹൈ​ടെ​ക് ആ​ക്കി മാ​റ്റി​യ​ത്. ആ​ധു​നി​ക ട​ച്ച് സ്‌​ക്രീ​ൻ ഷോ​ട്ട് ത്രോ ​പ്രൊ​ജ​ക്ട​റു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഹൈ​ടെ​ക് ക്ലാ​സ് മു​റി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കു​ട്ടി​ക​ൾ​ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ൻ ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​വു​മു​ണ്ട്. ഇ​തി​നാ​യി 86 ഇ​ഞ്ച് വ​ലിപ്പ​മു​ള്ള വി​വി​ധോ​ദ്ദേ​ശ്യ സ്‌​ക്രീ​നാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്‍റ​റാ​ക്ടീ​വ് പെ​ൻ ഉ​പ​യോ​ഗി​ച്ച് എ​ഴു​താ​നും വ​ര​യ്ക്കാ​നും ക​ഴി​യു​ന്ന ബോ​ർ​ഡി​ൽ സാ​ധാ​ര​ണ ക്ലാ​സ് മു​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ർ​ക്ക​റും ഉ​പ​യോ​ഗി​ക്കാം. ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ​ഠ​ന​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാം.

ഇ​ത്ത​വ​ണ​ത്തെ നാ​ലാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ക്ലാ​സ് മു​റി​യി​ലെ ചു​വ​രു​ക​ളി​ൽ വ​ര​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​റ്റ് വ​ഴി സ്‌​കൂ​ളി​ന് അ​നു​വ​ദി​ച്ച ഐ​ടി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​ണ്ണൂ​ർ രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​ജി. സ​റീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​ര​വി, സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ങ്ക​ര​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​രാ​ജി, രൂ​പ​ത കോ​ർ​പ​റേ​റ്റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ കെ.​പി. മോ​ഹ​ന​ൻ, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ​ദ​ർ ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട്, കെ. ​ശ്രീ​നി​വാ​സ​ൻ, സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, ഖാ​ദ​ർ പാ​ണ്ഡ്യാ​ല, വി​ത്സ​ൺ അം​ബ്രോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.