കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി
Monday, August 19, 2019 5:49 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​പി​സി​ആ​ര്‍​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കാ​യി കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലും സം​രം​ഭ​ക​ത്വ​ത്തി​ലും പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പ​വ​ര്‍ ടി​ല്ല​ര്‍, മി​നി ടി​ല്ല​ര്‍, സ്‌​പ്രേ​യ​ര്‍, തെ​ങ്ങു​ക​യ​റ്റ​യ​ന്ത്രം, ഇ​ള​നീ​ര്‍ പൊ​തി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ നാ​ല്പ​തു പേ​ര്‍ പ​ങ്കെ​ടു​ത്തു. ഡ​യ​ര​ക്ട​ര്‍ ഡോ. ​അ​നി​ത ക​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി സ​ബ് പ്ലാ​ന്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. മു​ര​ളീ​ധ​ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​സി. ത​മ്പാ​ന്‍, കോ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​ചി​ത്ര, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ആ​ര്‍, പ​ബ്ദി സെ​ല്‍​വം എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ജി​ല്ലാ പ​ട്ടി​ക​ജാ​തി ക്ഷേ​മ ഓ​ഫീ​സ​ര്‍ ഡോ. ​മീ​നാ​റാ​ണി നി​ര്‍​വ​ഹി​ച്ചു. എ.​ഒ. വ​ര്‍​ഗീ​സ്, മ​ധു, പ​ക്കീ​ര​ന്‍, മാ​ധ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.