ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ മു​സ്‌​ലിം ലീ​ഗു​മാ​യി​ ബന്ധമുള്ള മ​ണ​ല്‍ മാ​ഫി​യ: ബി​ജെ​പി
Tuesday, August 20, 2019 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മ​ണ​ല്‍​ക്ക​ട​ത്തിനും ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍ മ‌ു​സ്‌​ലിം ലീ​ഗു​മാ​യി ബ​ന്ധ​മു​ള്ള മ​ണ​ല്‍ മാ​ഫി​യ​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്ത് ആ​രോ​പി​ച്ചു.
സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ പ​ല നേ​താ​ക്ക​ള്‍​ക്കും മ​ണ​ല്‍​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ട്. അ​വ​ര്‍​ക്ക് പി​ന്തു​ണ​ന​ല്‍​കു​ന്ന​ത് സ്ഥ​ല​ത്തെ മു​സ്‌​ലിം​ലീ​ഗി​ന്‍റെ ചി​ല നേ​താ​ക്ക​ളാ​ണ്. പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മ​ണ​ല്‍​ക്ക​ട​ത്ത് രാ​ഷ്ട്രീ​യ അ​ച്ചു​ത​ണ്ട് പു​റ​ത്തു​വ​രും.
മ​ണ​ല്‍ മാ​ഫി​യ​യ്‌​ക്കെ​തി​രേ ശ​ബ്ദി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​ലും ക​യ​റി​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ അ​ക്ര​മ​വും ഭീ​ഷ​ണി​യും മു​ഴ​ക്കു​ന്ന​ത്. മ​ണ​ല്‍ എ​ടു​ക്കു​ന്ന​തി​നെ​തി​രേ ശ​ബ്ദി​ച്ച വീ​ട്ട​മ്മ​യെ വീ​ട്ടി​ന​ക​ത്തു​ക​യ​റി ക​ഴി​ഞ്ഞ​ദി​വ​സം ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ച്ചു.
അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന​തി​നു​പ​ക​രം പോ​ലീ​സ് ആ​ദ്യം പ​രാ​തി​ക്കാ​രി​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.
ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ മ​ണ​ല്‍​മാ​ഫി​യയ്‌​ക്കെ​തി​രേ ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മാ​ഫി​യ സം​ഘം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. അ​ക്ര​മി​ക​ള്‍ ആ​രാ​യാ​ലും മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ശ്രീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്താ​ണ് വ​ന്‍​തോ​തി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​ത ദേ​വാ​ല​യ​ത്തി​നു നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ന് പി​ന്നി​ലും മ​ണ​ല്‍ മാ​ഫി​യ​യ്ക്ക് ബ​ന്ധ​മു​ണ്ട്.
മ​ണ​ല്‍​ക്ക​ട​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​വ​ര്‍​ക്ക് പ​ള്ളി അ​ധി​കാ​രി​ക​ള്‍ ധാ​ര്‍​മി​ക​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​ണ് അ​ക്ര​മി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. പ​ള്ളി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.
കേ​വ​ലം അ​ക്ര​മി​ക​ളെ മാ​ത്രം പി​ടി​കൂ​ടി കേ​സ് അ​വ​സാ​നി​പ്പി​ച്ചാ​ല്‍ പോ​ര അ​തി​ന് പ്രേ​രി​പ്പി​ച്ച​വ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണം.
ക​ട​ലി​നും റോ​ഡി​നും സ​മാ​ന്ത​ര​മാ​യി മ​ണ​ല്‍ ക​ട​ത്തി​യി​ട്ട് ഒ​രു സ​മാ​ന്ത​ര പു​ഴ​പോ​ലും രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
മ​ണ​ല്‍​ക​ട​ത്ത​ല്‍ മൂ​ലം ക​ട​ല്‍​ഭി​ത്തി​ക്കും തീ​ര​ദേ​ശ​റോ​ഡി​നും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍​ക്കും ഭീ​ഷ​ണി​നേ​രി​ടു​ക​യാ​ണ്.
മ​ണ​ല്‍​ക്ക​ട​ത്ത് ത​ട​യാ​നാ​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​നാ​യും പ്ര​ദേ​ശ​ത്ത് ഒ​രു സ്ഥി​രം​സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് ശ്രീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.