എ​ഴു​ത്ത് ലോ​ട്ട​റി: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Tuesday, August 20, 2019 1:19 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് അ​ന​ധി​കൃ​ത എ​ഴു​ത്ത് ലോ​ട്ട​റി കേ​സി​ൽ ഒ​രാ​ൾ​ കൂ​ടി പി​ടി​യി​ൽ. ക​ള്ളാ​റി​ലെ ര​മേ​ശ് ബാ​ല​കൃ​ഷ്ണ​ൻ(42) നെ​യാ​ണ് രാ​ജ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
72,340 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണും ന​മ്പ​റു​ക​ൾ എ​ഴു​തി​യ പേ​പ്പ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​യോ​ര​ത്തെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​ര​ന്‍ കൊ​ട്ടോ​ടി കൂ​രം​ക​യ​യി​ലെ പ്ര​ഭാ​ക​ര​ൻ, പെ​രു​മ്പ​ള്ളി ക​രി​ങ്കോ​ലി​ലെ കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
സ​ർ​ക്കി​ൾ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു പെ​രി​ങ്ങോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ. രാ​ജീ​വ​ന്‍, എ.​എ​സ്​ഐ. മു​ഹ​മ്മ​ദ്, സി​പിഒ ജ​യേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന​ാണ് ക​ള്ളാ​റി​ലെ വീ​ട്ടി​ൽ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണി​ക​ളി​ലെ​ല്ലാം ഇ​വ​ർ​ക്കാ​യി ഏ​ജ​ന്‍റു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​രെ​ക്കൂ​ടി എ​ത്ര​യും​പെ​ട്ടെ​ന്ന് പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.