ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ
Wednesday, August 21, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദു​രി​തം പെ​യ്തി​റ​ങ്ങി​യ വ​യ​നാ​ട​ൻ മ​ല​ക​ളി​ൽ ജീ​വ​നു​വേ​ണ്ടി പി​ട​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ജി​ല്ലാ ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
ഇ​വ​ർ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി 5.30 ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​റ്റു​മാ​ണ് സ്വ​രൂ​പി​ച്ച​ത്.
ഇ​വ​യു​മാ​യി വ​യ​നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ നി​ർ​വ​ഹി​ച്ചു.
ആ​ർ​ടി ഓ​ഫീ​സ​ർ​മാ​രാ​യ വൈ​കു​ണ്ഠ​ൻ, പി.​വി. ര​തീ​ഷ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ. സു​ലേ​ഖ, മു​ഹ​മൂ​ദ് മു​റി​യ​നാ​വി, സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ തൃ​ക്ക​രി​പ്പൂ​ർ, മു​നീ​ർ ചെ​മ്മ​നാ​ട്, സാ​ജ​ൻ, ബാ​ബു​രാ​ജ്, സെ​ക്ര​ട്ട​റി ജോ​ഷി​മോ​ൻ, ഗോ​കു​ലാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.