ഇം​ഗ്ലീ​ഷ് പ​ഠ​നം ല​ളി​ത​മാ​ക്കാ​ൻ വാ​യ​നാ കാ​ർ​ഡു​ക​ൾ
Friday, August 23, 2019 1:27 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഇം​ഗ്ലീ​ഷ് എ​ന്നുകേ​ട്ടാ​ൽ മു​ഖം കോ​ടു​ന്ന കു​രു​ന്നു​ക​ൾ​ക്ക് ഇ​ഷ്ട വി​ഷ​യ​മാ​ക്കാ​ൻ ഇ​നി വാ​യ​നാ കാ​ർ​ഡു​ക​ൾ. ക്ലാ​സ്മു​റി​ക​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ സ​ജീ​വ​വും പ​ഠ​നം ല​ളി​ത​വു​മാ​ക്കാ​നാ​ണ് സ​മ​ഗ്ര ശി​ക്ഷ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി​യ​ത്.
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു വ​ർ​ഷം മു​മ്പെ സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ തു​ട​ക്കം കു​റി​ച്ച ഹ​ലോ ഇം​ഗ്ലീ​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഒ​ന്നാം ക്ളാ​സ് മു​ത​ൽ ഏ​ഴാം ക്ളാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് പ​ഠ​നം ല​ളി​ത​മാ​ക്കാ​ൻ വാ​യ​നാ​കാ​ർ​ഡു​ക​ൾ എ​ത്തി​ച്ച​ത്. വാ​യ​നാ​കാ​ർ​ഡു​ക​ളു​ടെ ജി​ല്ലാ ത​ല വി​ത​ര​ണോദ്ഘാ​ട​നം ത​ങ്ക​യം എ​എ​ൽ​പി സ്കൂ​ളി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വാ​യ​നാ​ശേ​ഷി ഒ​ന്നു മു​ത​ൽ ഏ​ഴാം ക്ളാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഓ​രോ ക്ലാ​സി​ലേ​ക്കും പ​ത്തു വീ​തം കാ​ർ​ഡു​ക​ളാ​ണ് വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യെ​ടു​ത്ത​ത്. ഓ​രോ​ന്നി​നും നാ​ല് പേ​ജു​ക​ളു​ണ്ട്. പാ​ഠ്യ​പ​ദ്ധ​തി​ക്ക് അ​നു​ഗു​ണ​മാ​യി എ​ഴു​ത്ത്, ഭാ​വ​ന, മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ കു​ട്ടി​ക​ൾ​ക്കെ​ന്ന പോ​ലെ അ​ധ്യാ​പ​ക​ർ​ക്കും ഉ​ത്തേ​ജ​നം പ​ക​രു​ന്ന​താ​ണ്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ന​ളി​നി, ചെ​റു​വ​ത്തൂ​ർ ബി​പി​ഒ പി.​വി. ഉ​ണ്ണി​രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം.​സി. ഇ​ബ്രാ​ഹിം, സ്കൂ​ൾ മാ​നേ​ജ​ർ കെ.​പി.​സി. മു​ഹ​മ്മ​ദ്കു​ഞ്ഞി, മു​ഖ്യാ​ധ്യാ​പി​ക കെ.​പി. മീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.