ബ​സി​ൽ 29,000 രൂ​പ പോ​ക്ക​റ്റ​ടി​ച്ചു
Saturday, August 24, 2019 1:18 AM IST
മ​ഞ്ചേ​ശ്വ​രം: ബ​സ് യാ​ത്ര​ക്കാ​ര​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്ന് 29,000 രൂ​പ ക​വ​ര്‍​ന്നു. ബ​ന്തി​യോ​ട് പ​ച്ചാ​ണി പേ​രൂ​രി​ലെ യൂ​സ​ഫി​ന്‍റെ പ​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. ബ​ന്തി​യോ​ടി​ല്‍ നി​ന്ന് ഉ​പ്പ​ള​യി​ലേ​ക്ക് ബ​സി​ല്‍ യാ​ത്ര​ചെ​യ്യ​വെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

ഉ​പ്പ​ള​യി​ലെ ബാ​ങ്കി​ലേ​ക്ക് പ​ണം അ​ട​യ്ക്കാ​ന്‍​കൊ​ണ്ടു പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യൂ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഇ​വി​ടെ പ​ത്തോ​ളം പേ​ർ പോ​ക്ക​റ്റ​ടി​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്.

പെ​രു​ന്നാ​ളി​ന് വ​സ്ത്രം വാ​ങ്ങാ​നെ​ത്തി​യ പേ​രാ​ല്‍ സ്വ​ദേ​ശി​നി​യു​ടെ 5000 രൂ​പ മോ​ഷ​ണം പോ​യി​രു​ന്നു. ഹൊ​സ​ങ്ക​ടി​യി​ലെ‍ മി​യാ​പ​ദ​വി​ലെ ല​ക്ഷ്മ​ണ​ന്‍റെ 7,500 രൂ​പ​യാ​ണ് ഒ​രാ​ഴ്ച മു​മ്പ് പോ​ക്ക​റ്റ​ടി​ച്ച​ത്.

കേ​സി​ന്‍റെ പി​ന്നാ​ലെ പോ​ക​ണ​മെ​ന്ന് ക​രു​തി പ​ല​രും പോ​ലീ​സി​ല്‍ പ​രാ​തി​പെ​ടാ​റി​ല്ല. തി​ര​ക്കു​ള്ള ബ​സു​ക​ളും ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ക്ക​റ്റ​ടി സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.