മേ​ല്‍​പ്പാ​ലം ക​ട​ലാ​സി​ൽ : മ​ഞ്ചേ​ശ്വ​ര​ത്ത് ട്രെ​യി​നു​ക​ള്‍​ക്കി​ട​യി​ലൂ​ടെ അ​പ​ക​ട​വ​ഴി​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര
Saturday, August 24, 2019 1:20 AM IST
മ​ഞ്ചേ​ശ്വ​രം: റെ​യി​ല്‍​പ്പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന​ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​ല​വ​ട്ടം ആ​വ​ര്‍​ത്തി​ക്കു​ന്ന മു​ന്ന​റി​യി​പ്പാ​ണ്. എ​ന്നാ​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തു​കാ​ര്‍​ക്ക് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ വി​ധി​ച്ചി​ട്ടു​ള്ള​ത് നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ന്‍റെ കോ​ച്ചു​ക​ള്‍​ക്കി​ട​യി​ലൂ​ടെ​യും അ​ടി​യി​ലൂ​ടെ​യും നൂ​ഴ്ന്നു​ക​ട​ന്നു​ള്ള കാ​ല്‍​ന​ട​യാ​ത്ര​യാ​ണ്. ഇ​ങ്ങ​നെ പോ​കാ​ന്‍ ഇ​ഷ്ട​മു​ണ്ടാ​യി​ട്ട​ല്ല. ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് മ​ഞ്ചേ​ശ്വ​രം ടൗ​ണി​ലെ​ത്താ​നു​ള്ള വ​ഴി നെ​ടു​കേ​മു​റി​ച്ചു ക​ട​ന്നു​പോ​കു​ന്ന റെ​യി​ല്‍​പാ​ത​യി​ല്‍ ച​ര​ക്കു​വ​ണ്ടി​ക​ള്‍ ദി​വ​സ​ങ്ങ​ളോ​ളം നി​ര്‍​ത്തി​യി​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യ​തു​കൊ​ണ്ടു​മാ​ത്രം.

ഒ​രു​വ​ര്‍​ഷം മു​മ്പ് ഇ​തേ​വ​ഴി​യി​ല്‍ സ​ഹോ​ദ​രി​മാ​രും പി​ഞ്ചു​കു​ഞ്ഞും ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചി​രു​ന്നു. അ​തി​നു മു​മ്പ് നി​ര്‍​ത്തി​യി​ട്ട ച​ര​ക്കു​വ​ണ്ടി​ക്ക​ടി​യി​ലൂ​ടെ നൂ​ഴ്ന്നു​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ട്ടെ​ന്ന് വ​ണ്ടി മു​ന്നോ​ട്ടെ​ടു​ത്ത​തു​മൂ​ലം ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​വു​മു​ണ്ടാ​യി. പ​ക്ഷേ ഇ​തെ​ല്ലാം ഓ​ര്‍​ത്ത് മ​ന​സ് വി​റ​യ്ക്കു​മ്പോ​ഴും പി​ന്നെ​യും ഇ​തേ വ​ഴി​യേ പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ധി.

മ​ഞ്ചേ​ശ്വ​രം ഗ​വ. കോ​ള​ജ്, വി​വി​ധ സ്‌​കൂ​ളു​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, വി​ല്ലേ​ജ് ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, വൈ​ദ്യു​തി ഓ​ഫീ​സ്, പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും പോ​ക​ണ​മെ​ങ്കി​ല്‍ ഇ​തു​വ​ഴി മാ​ത്ര​മാ​ണ് പോ​കാ​നാ​കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ വ​ള​ഞ്ഞു​പോ​ക​ണം. ഓ​ര്‍​മ​യു​ള്ള കാ​ലം മു​ത​ല്‍ ഈ ​യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് സ​മീ​പ​വാ​സി​ക​ള്‍. കോ​ള​ജി​ലെ​യും സ്‌​കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ ട്രെ​യി​നു​ക​ള്‍​ക്ക​ടി​യി​ലൂ​ടെ നൂ​ഴ്ന്നു​ക​ട​ക്കു​ന്ന​ത് ശ്വാ​സം​പി​ടി​ച്ചു നോ​ക്കി​നി​ന്നു​പോ​കു​ന്ന കാ​ഴ്ച​യാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​പ​ക​ട​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​നി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ചെ​ല​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​രി​ക്കു​മെ​ങ്കി​ല്‍ ഇ​വി​ടെ മേ​ല്‍​പ്പാ​ലം പ​ണി​യാ​മെ​ന്ന നി​ല​പാ​ടാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടേ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഒ​രു ജ​ന​കീ​യ ക​മ്മി​റ്റി​ക്കും രൂ​പംന​ല്‍​കി. എ​ന്നാ​ല്‍ ഭീ​മ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ ജ​ന​കീ​യ ക​മ്മി​റ്റി ക്ര​മേ​ണ നി​ര്‍​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തി​ന് എം​എ​ല്‍​എ​യും ഇ​ല്ലാ​ത്ത സ്ഥി​തി​യി​ല്‍ എം​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.