രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ഇ​ല​ക്ക​റി​മേ​ള
Monday, September 9, 2019 1:36 AM IST
പി​ലി​ക്കോ​ട്: അ​ന്യ​മാ​കു​ന്ന നാ​ട്ടു​രു​ചി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്ക​റി മേ​ള​യി​ൽ രു​ചി വൈ​വി​ധ്യ​ങ്ങ​ളേ​റെ. പി​ലി​ക്കോ​ട് പി​സി​കെ​ആ​ർ അ​ടി​യോ​ടി സ്‌​മാ​ര​ക ഗ്ര​ന്ഥാ​ല​യം വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ല​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.
പ​റ​മ്പി​ൽ നി​ന്ന് പ​റി​ച്ചെ​ടു​ത്ത ഇ​ല​ക​ൾ​കൊ​ണ്ടു വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​യി​രു​ന്നു മ​ത്സ​രം. ചീ​ര പു​ളി​ശേ​രി മു​ത​ൽ മു​ത്തി​ൾ ച​മ്മ​ന്തി വ​രെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ മ​ത്സ​ര​ത്തി​നെ​ത്തി. ആ​രോ​ഗ്യ​ത്തി​ന് ഏ​റെ ഗു​ണം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​ക​ൾ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി ഉ​ണ്ടെ​ന്നു പു​തു​ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.
പൊ​ന്നാ​ങ്ക​ണ്ണി, കു​പ്പ​ച്ചീ​ര, മ​ത്ത​നി​ല, ചേ​ന​യി​ല, മു​രി​ങ്ങ​യി​ല, മു​ത്തി​ൾ, മ​ധു​ര​ക്കി​ഴ​ങ്ങി​ല എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു വി​വി​ധ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി.
ഇ​വ ഉ​ണ്ടാ​ക്കു​ന്ന വി​ധ​വും മ​ത്സ​രാ​ർ​ഥി​ക​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി.
22 വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി വി. ​ഭാ​നു​മ​തി ഒ​ന്നാ​മ​തെ​ത്തി. പി.​വി. ജ​സ്‌​ന ര​ണ്ടാം​സ്ഥാ​നം നേ​ടി. പി. ​ഭാ​ർ​ഗ​വി, കെ.​വി. ഹേ​മ എ​ന്നി​വ​ർ​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം.
പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ശ്രീ​മ​ണി, വി. ​സ​ജീ​ഷ്, പി. ​രാ​ജേ​ഷ്, പി. ​രാ​ധി​ക, എ​ൻ.​വി. പ​ത്മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.