ജി​ല്ലാ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പ്: എ​ടാ​ട്ടു​മ്മ​ൽ ചേ​ത​ന ജേ​താ​ക്ക​ൾ
Tuesday, September 10, 2019 1:15 AM IST
ഉ​ദു​മ: പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​ടാ​ട്ടു​മ്മ​ൽ ചേ​ത​ന യോ​ഗ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. പേ​രൂ​ർ സ​ദ്ഗു​രു പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും കാ​ഞ്ഞ​ങ്ങാ​ട് വി​വേ​കാ​ന​ന്ദ സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.
ചാ​മ്പ്യ​ൻ​ഷി​പ്പ് കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​ബാ​ല​ച​ന്ദ്ര​ൻ, പി. ​ജ​നാ​ർ​ദ്ദ​ന​ൻ, കെ.​ടി. കൃ​ഷ്ണ​ദാ​സ്, പി.​പി. സു​കു​മാ​ര​ൻ, വി.​ആ​ർ. ഗം​ഗാ​ധ​ര​ൻ, കെ. ​ഹ​രി​ഹ​ര​ൻ, ടി.​വി. മ​ധു​സൂ​ദ​ന​ൻ, കെ. ​സ​ന്തോ​ഷ്കു​മാ​ർ, ബി. ​അ​ശോ​ക്‌​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മ​ണി​ക​ണ്ഠ​ൻ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കെ.​വി. ഗ​ണേ​ഷ്, പി.​പി. സു​കു​മാ​ര​ൻ, പി.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.