ബ​ദി​യ​ഡു​ക്ക​യി​ൽ ക​വ​ര്‍​ച്ച തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു
Tuesday, September 10, 2019 1:17 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​വ​ര്‍​ച്ച തു​ട​ര്‍​ക്ക​ഥ​യാ​കു​മ്പോ​ള്‍ അ​ന​ക്ക​മി​ല്ലാ​തെ പോ​ലീ​സ്. ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ​യും ടി​പ്പ​ര്‍ ലോ​റി​യു​ടേ​യും ബാ​റ്റ​റി​ക​ള്‍ ക​വ​ര്‍​ന്നു.
പെ​ര്‍​ള-​കു​മ്പ​ള റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ഹാ​ല​ക്ഷ്മി ക​മ്പ​നി​യു​ടെ ര​ണ്ടു ബ​സു​ക​ളു​ടെ ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ര​ണ്ട് ബ​സു​ക​ളി​ല്‍ നി​ന്നാ​യി നാ​ലു ബാ​റ്റ​റി​ക​ളാ​ണ് ക​വ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തി​ന് പെ​ര്‍​ള കൈ​ക്ക​മ്പ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു.
ഡ്രൈ​വ​ര്‍​മാ​ര്‍ രാ​വി​ലെ ബ​സ് സ്റ്റാ​ര്‍​ട്ട് ചെ​യ്യാ​ന്‍ നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​റ്റ​റി മോ​ഷ​ണം​പോ​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഒ​രു ബാ​റ്റ​റി​ക്ക് 12000 രൂ​പ​യാ​ണ് വി​ല. പെ​ര്‍​ള പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പോ​യി​രു​ന്നു.
ബ​സു​ക​ളി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പോ​യ​തു സം​ബ​ന്ധി​ച്ച് മാ​നേ​ജ​ര്‍ ഗോ​പാ​ല ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ആ​റു മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​വ​ര്‍​ച്ച പ​ര​മ്പ​ര ത​ന്നെ ഉ​ണ്ടാ​കു​മ്പോ​ള്‍ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​ത​ല്ലാ​തെ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.
പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ക​വ​ര്‍​ച്ച തു​ട​ര്‍​ക്ക​ഥ​യാ​കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.