ന​ള​ച​രി​തം ആ​ട്ട​ക്ക​ഥ സം​ഗീ​ത​ശി​ൽ​പ്പ​മാ​കു​ന്നു
Wednesday, September 11, 2019 1:09 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഉ​ണ്ണാ​യി​വാ​ര്യ​രു​ടെ ന​ള​ച​രി​തം ആ​ട്ട​ക്ക​ഥ​യെ ആ​ധാ​ര​മാ​ക്കി മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത​ശി​ൽ​പ്പം അ​ര​ങ്ങി​ലെ​ത്തു​ന്നു. ത​ങ്ക​യം ന​വ​ജീ​വ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ർ ആ​യി നി​ജ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഈ ​സം​സ്കൃ​ത​കാ​വ്യ​ത്തെ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്.
ക​ണ്ണ​കി, പാ​ല​ന്താ​യി ക​ണ്ണ​ൻ എ​ന്നീ സം​ഗീ​ത​ശി​ൽ​പ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പു​തി​യ ക​ലാ​പ്ര​ക​ട​നം. പ​ല​ത​വ​ണ കേ​ട്ടാ​സ്വ​ദി​ച്ച ന​ള​ദ​മ​യ​ന്തി​മാ​രു​ടെ ക​ഥ പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മാ​ണ് ഈ ​ക​ലാ കൂ​ട്ടാ​യ്മ ആ​സ്വാ​ദ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്. സം​ഗീ​ത​ശി​ൽ​പ്പ​ത്തി​ന്‍റെ ഓ​രോ സ​ന്ദ​ർ​ഭ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും രം​ഗ​പ​ട​മൊ​രു​ക്കി ജീ​വ​സു​റ്റ ക​ലാ​രൂ​പ​മാക്കുന്ന​തി​നാ​യി അ​ണി​യ​റശി​ല്പി​ക​ൾ ക​ഠി​നപ്ര​യ​ത്ന​ത്തി​ലാ​ണ്.
എ​ടാ​ട്ടു​മ്മ​ൽ കൃ​ഷ്ണ​നാ​ണ് രം​ഗ​ഭാ​ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. വ​ത്സ​ൻ തൃ​ക്ക​രി​പ്പൂ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ള്ള സം​ഗീ​ത​ശി​ൽ​പ്പ​ത്തി​നു രാ​ജേ​ഷ് രാ​ഗ​ഞ്ജ​ലി​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ, രാ​ജേ​ഷ് തൃ​ക്ക​രി​പ്പൂ​ർ, ദ​ർ​ശ​ന മോ​ഹ​ൻ, ഷൈ​ജു, മ​ഞ്ജി​മ മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്. സ​ന്തോ​ഷ് ചെ​റു​കാ​നം, നി​തി​ൻ ഈ​യ്യ​ക്കാ​ട്, മ​നു കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.
ന​വ​ജീ​വ​ൻ ഗ്ര​ന്ഥാ​ല​യം, വ​നി​താ​വേ​ദി എ​ന്നി​വ​യു​ടെ 30ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു. ഇ​ന്ന് തി​രു​വോ​ണ​ദി​ന​ത്തി​ൽ സം​ഗീ​ത​ശി​ൽ​പ്പം അ​ര​ങ്ങി​ലെ​ത്തും.