വൈ​ദ്യു​ത ലൈ​നി​ലെ 'വ​ള്ളി​ക്കെ​ട്ട്'
Saturday, September 14, 2019 1:05 AM IST
ബ​ദി​യ​ഡു​ക്ക: വൈ​ദ്യു​ത ലൈ​നി​ല്‍ പ​ട​ര്‍​ന്നു കി​ട​ക്കു​ന്ന കാ​ട്ടു​വ​ള്ളി​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു. കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ ഏ​ത്ത​ടു​ക്ക യു​പി സ്കൂ​ളി​ല്‍ നി​ന്നും അ​മ്പ​ത് മീ​റ്റ​ര്‍ മാ​റി പാ​ത​യോ​ര​ത്ത് സ്ഥി​തിചെ​യ്യു​ന്ന ബ​ദി​യ​ഡു​ക്ക കെ​എ​സ്ഇ​ബി സെ​ക്‌ഷന്‍ പ​രി​ധി​യി​ലെ വൈ​ദ്യു​ത ​തൂ​ണി​ലെ എ​ച്ച്ടി ​ലൈ​നി​ന് മു​ക​ളി​ലാ​ണ് താ​ഴെ ഭാ​ഗ​ത്തുനി​ന്നും പ​ച്ച കാ​ട്ടു​വ​ള്ളി പ​ട​ര്‍​ന്നി​ട്ടു​ള്ള​ത്.
ഇ​തി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ചാ​ല്‍ ഏ​തുസ​മ​യ​വും അ​പ​ക​ടം സം​ഭ​വി​ക്കാം. സ്കൂ​ള്‍ കു​ട്ടി​ക​ളും ക​ര്‍​ഷ​ക​രു​മ​ട​ങ്ങു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഇ​ത് വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്.
വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടിനി​ല്‍​ക്കു​ന്ന കാ​ട്ടു വ​ള്ളി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് പ​ല ത​വ​ണ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ‌ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​തി​നേക്കാ​ള്‍ മു​മ്പ് വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി നി​ല്‍​ക്കു​ന്ന പ​ച്ചി​ലവ​ള്ളി നീ​ക്കം ചെ​യ്തു വ​രാ​നി​രി​ക്കു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.