എ​ൻ​സി​സി സൈ​നി​ക് ക്യാ​മ്പി​ലേ​ക്ക് നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി
Sunday, September 15, 2019 1:33 AM IST
നീ​ലേ​ശ്വ​രം: ന്യൂ​ഡ​ൽ​ഹി​യി​ൽ സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന എ​ൻ​സി​സി ത​ൽ സൈ​നി​ക് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ പി.​ടി. ആ​ര​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​റ് ദ​ശ​ദി​ന ക്യാ​മ്പു​ക​ളി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ര​തി മ​ത്സ​രി​ക്കും. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്ന് ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഏക കാ​ഡ​റ്റാ​ണ് ആ​ര​തി.

ക​രി​വെ​ള്ളൂ​രി​ലെ ത​മ്പാ​ൻ പ​ണി​ക്ക​ർ പ്രീ​ത​ എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് ര​ണ്ടാം വ​ർ​ഷ പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര​തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. വി​ജ​യ​ൻ, അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് എ​ന്നി​വ​ർ ആ​ര​തി​യെ അ​ഭി​ന​ന്ദി​ച്ചു.