ഓ​ർ​മ​ക​ളു​റ​ങ്ങാ​ത്ത മ​ണ്ണി​ൽ സ്നേ​ഹ​സാ​ന്ത്വ​ന​വു​മാ​യി ര​മ്യ ഹ​രി​ദാ​സ്
Sunday, September 15, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ർ​മ​ക​ളു​ടെ ചൂ​ടാ​റാ​ത്ത ക​ല്യോ​ട്ടി​ന്‍റെ മ​ണ്ണി​ൽ സ്നേ​ഹ​സാ​ന്ത്വ​ന​വു​മാ​യി ആ​ല​ത്തൂ​രി​ന്‍റെ അ​നി​യ​ത്തി​ക്കു​ട്ടി ര​മ്യ ഹ​രി​ദാ​സ് എം​പി. പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ​ദി​വ​സം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ​ത്തി​യ ര​മ്യ കൊ​ല​ചെ​യ്യ​പ്പെ​ട്ട ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ക​ല്യോ​ട്ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പൂ​ക്ക​ള​ർ​പ്പി​ച്ചു.

ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ലെ​ത്തി അ​മ്മ​യും സ​ഹോ​ദ​രി​മാ​രും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഏ​റെ​നേ​രം സം​സാ​രി​ച്ചു. കൃ​പേ​ഷി​ന്‍റെ ചേ​ച്ചി​യു​ടെ അ​ടു​ത്തി​ടെ പി​റ​ന്ന കു​ഞ്ഞി​നെ​യും ക​ണ്ടു.
എ​പ്പോ​ൾ വി​ളി​ച്ചാ​ലും വീ​ണ്ടു​മെ​ത്തു​മെ​ന്ന ഉ​റ​പ്പു​ന​ൽ​കി​യാ​ണ് ര​മ്യ മ​ട​ങ്ങി​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, അ​ഡ്വ. ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​രും എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.