അധ്യാപകരെ ആവശ്യമുണ്ട്
Wednesday, September 18, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ഏ​റെ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ അ​ന്തി​മ സ്ഥ​ലം​മാ​റ്റ​പ്പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തോ​ടെ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന്‍റെ പാ​തി​വ​ഴി​യി​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ക്ഷാ​മം.
ഓ​ണാ​വ​ധി ക​ഴി​ഞ്ഞു സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന​തോ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ താ​ത്‌​കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖ​ങ്ങ​ളു​ടെ തി​ര​ക്കാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍.
അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ​വും സ്ഥാ​ന​ക്ക​യ​റ്റ​വും ന​ട​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു നി​ര​വ​ധി ത​ര്‍​ക്ക​ങ്ങ​ളും വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു പ​രാ​തി​യും ഉ​യ​ര്‍​ന്നു​വ​ന്ന​തോ​ടെ​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ അ​ന്തി​മ​പ​ട്ടി​ക വൈ​കി​യ​ത്. പ​രാ​തി​ക​ള്‍ ഏ​റെ​ക്കു​റെ പ​രി​ഹ​രി​ച്ച് പ​ട്ടി​ക ത​യാ​റാ​യി വ​ന്ന​പ്പോ​ഴേ​ക്കും ഓ​ണാ​വ​ധി തു​ട​ങ്ങാ​റാ​യി​രു​ന്നു.
സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്ന് അ​ന്തി​മ സ്ഥ​ലം​മാ​റ്റ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച അ​ധ്യാ​പ​ക​ര്‍​ക്ക് പു​തി​യ സ്‌​കൂ​ളു​ക​ളി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പ​ത്തു​ദി​വ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് ന​ല്‍​കി​യ​ത്.
ഓ​ണാ​വ​ധി ക​ഴി​ഞ്ഞു സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന സെ​പ്റ്റം​ബ​ര്‍ 16 നു ​ത​ന്നെ അ​ധ്യാ​പ​ക​ര്‍ പു​തി​യ സ്‌​കൂ​ളു​ക​ളി​ലെ​ത്തി ചു​മ​ത​ല​യേ​ല്‍​ക്കാ​നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​തോ​ടെ പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ള്‍ നി​ര്‍​ത്തി​യേ​ട​ത്തു​വ​ച്ച് അ​ധ്യാ​പ​ക​ര്‍ പു​തി​യ​സ്ഥ​ല​ത്തേ​ക്കു പോ​വു​ന്ന തി​ര​ക്കി​ലാ​യി. പ​കു​തി​ക്കു​വ​ച്ച് വീ​ടു​മാ​റ്റ​വും കു​ട്ടി​ക​ളു​ടെ സ്‌​കൂ​ള്‍​ മാ​റ്റ​വും പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും പ​ല​രും അ​ഭി​മു​ഖീ​ക​രി​ച്ചു.
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഈ ​വ​ര്‍​ഷം പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പൂ​ര്‍​ത്തി​യാ​ക്കി ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ ക്ലാ​സു​ക​ളാ​രം​ഭി​ച്ച സ്‌​കൂ​ളു​ക​ളാ​ക​ട്ടെ എ​ല്ലാം വീ​ണ്ടും തു​ട​ങ്ങേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​യി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്ഥി​രം അ​ധ്യാ​പ​ക​ര്‍ സ്ഥ​ലം​മാ​റി​പ്പോ​വു​ക​യും പ​ക​രം ആ​രും വ​രാ​തി​രി​ക്കു​ക​യും ചെ​യ്ത സ്‌​കൂ​ളു​ക​ളി​ല്‍ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​നു​ള്ള അ​ഭി​മു​ഖ​ങ്ങ​ള്‍ ഒ​രു​ഭാ​ഗ​ത്തു ന​ട​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു നി​യ​മ​നം ല​ഭി​ച്ച് കാ​ര്യ​ങ്ങ​ളെ​ല്ലാം തു​ട​ങ്ങി​വ​ച്ച താ​ത്കാ​ലി​ക അ​ധ്യാ​പ​ക​ര്‍ പെ​ട്ടെ​ന്നു പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ്. പു​തി​യ സ്‌​കൂ​ളു​ക​ളി​ലെ​ത്തി​യ സ്ഥി​രം അ​ധ്യാ​പ​ക​രും ഇ​നി വീ​ണ്ടും കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു ബാ​ക്കി​ഭാ​ഗം പ​ഠി​പ്പി​ച്ചു​തു​ട​ങ്ങ​ണം.
സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മാ​ര്‍​ച്ചി​നും ജൂ​ണി​നും ഇ​ട​യി​ല്‍ ന​ട​ക്കാ​റു​ള്ള താ​ത്കാ​ലി​ക അ​ധ്യാ​പ​ക അ​ഭി​മു​ഖ​ങ്ങ​ള്‍ കാ​ലം​തെ​റ്റി ന​ട​ക്കു​മ്പോ​ള്‍ ചി​ല​യി​ട​ത്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് നി​ല​വാ​ര​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.
മ​റ്റു പ​ല താ​ത്കാ​ലി​ക ജോ​ലി​ക​ള്‍​ക്കും ക​യ​റി​യി​ട്ടു​ള്ള​വ​ര്‍ വീ​ണ്ടും അ​ത് ഇ​ട്ടെ​റി​ഞ്ഞ് ആ​റു​മാ​സ​ത്തേ​ക്കു മാ​ത്ര​മാ​യി സ്‌​കൂ​ളി​ലേ​ക്കു വ​രാ​ന്‍ മ​ടി​ക്കു​ന്ന​താ​ണ് കാ​ര​ണം. പാ​തി​വ​ഴി​യി​ല്‍ അ​ധ്യാ​പ​ക​ര്‍ കൂ​ടു​മാ​റു​ന്ന​ത് ഈ ​വ​ര്‍​ഷം സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യ​യ​ന ​നി​ല​വാ​ര​ത്തെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.