ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ വി​ദ്യാ​ര്‍​ഥി ലോ​റി ക​യ​റി മ​രി​ച്ചു
Wednesday, September 18, 2019 11:44 PM IST
മ​ഞ്ചേ​ശ്വ​രം: ബൈ​ക്കി​നു പി​ന്നി​ല്‍ സ്കൂ​ട്ട​ര്‍ ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കോ​ള​ജ് വി​ദ്യാ​ര്‍​ഥി ലോ​റി ക​യ​റി മ​രി​ച്ചു. കു​ബ​ണൂ​ര്‍ ബേ​ര്‍​ജാ​ലി​ലെ അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നും മം​ഗ​ളൂ​രു ശ്രീ​നി​വാ​സ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യു​മാ​യ കെ. ​ന​വാ​ഫ് (22) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വാ​മ​ഞ്ചൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ന​വാ​ഫ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. അ​തി​നി​ടെ മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി ന​വാ​സി​ന്‍റെ ദേ​ഹ​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​വാ​ഫി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​ഫ​ല്‍, മി​സ്രി​യ.