ഇ​രു​ളി​ല്‍ മ​റ​ഞ്ഞു കാ​ടു​ക​യ​റി കാ​സ​ര്‍​ഗോ​ഡി​ന്‍റെ സ​ന്ധ്യാ​രാ​ഗം
Thursday, September 19, 2019 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: തി​രു​വ​ന​ന്ത​പു​ര​ത്തെ നി​ശാ​ഗ​ന്ധി​യു​ടെ മാ​തൃ​ക​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് നി​ര്‍​മി​ച്ച സ​ന്ധ്യാ​രാ​ഗം ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം ആ​ള​ന​ക്ക​മി​ല്ലാ​തെ ഒ​തു​ങ്ങു​ന്നു. പ​ക​ലാ​യാ​ലും രാ​ത്രി​യാ​യാ​ലും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ള്‍​ക്കു​പോ​ലും ഇ​പ്പോ​ള്‍ വേ​ദി​യാ​കു​ന്ന​ത് തൊ​ട്ട​ടു​ത്തു​ള്ള ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളാ​ണ്.

കാ​സ​ര്‍​ഗോ​ട്ടെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ത​ന​തു​വേ​ദി​യാ​യി നി​ര്‍​മി​ച്ച സ​ന്ധ്യാ​രാ​ഗം ഇ​രു​ളി​ല്‍​മു​ങ്ങി കാ​ടു​ക​യ​റി നി​ല്‍​ക്കു​മ്പോ​ള്‍ ഡി​ടി​പി​സി​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച റാ​ഫി-​കി​ഷോ​ര്‍ നൈ​റ്റ് ന​ട​ക്കു​ന്ന​തും ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ്.

ത​ല​സ്ഥാ​ന​ത്ത് നി​ശാ​ഗ​ന്ധി​യെ​ന്ന പോ​ലെ സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്കേ​യ​റ്റ​ത്തെ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഇ​ട​മാ​യാ​ണ് ടി.​ഇ. അ​ബ്ദു​ള്ള ചെ​യ​ര്‍​മാ​നാ​യി​രി​ക്കേ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ന്ധ്യാ​രാ​ഗം നി​ര്‍​മി​ച്ച​ത്. 2002 ല്‍ ​അ​ന്ന​ത്തെ സാം​സ്‌​കാ​രി​ക മ​ന്ത്രി ജി. ​കാ​ര്‍​ത്തി​കേ​യ​നാ​ണ് ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.
കോ​ഴി​ക്കോ​ട്ടെ മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റും ക​ണ്ണൂ​രി​ലെ ക​ള​ക്ട​റേ​റ്റ് മൈ​താ​ന​വും പോ​ലെ തു​ട​ക്ക​ത്തി​ല്‍ സ​ന്ധ്യാ​രാ​ഗ​വും നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍​ക്ക് വേ​ദി​യാ​യി​രു​ന്നു. ചെ​ത്തി​മി​നു​ക്കി​യ ചെ​ങ്ക​ല്ലു​കൊ​ണ്ട് നി​ര്‍​മി​ച്ച സ്റ്റേ​ജും ക​ല്ലു​ക​ളും ക​ളി​മ​ണ്‍ ടൈ​ലു​ക​ളും പാ​കി​യ ഇ​രി​പ്പി​ട​ങ്ങ​ളും സ​ന്ധ്യാ​രാ​ഗ​ത്തി​ന് ചാ​രു​ത പ​ക​ര്‍​ന്നു.

അ​ന്നോ​ളം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്ക് ത​ന​താ​യ ഒ​രി​ട​മോ സാ​വ​കാ​ശ​മോ ഇ​ല്ലാ​തി​രു​ന്ന കാ​സ​ര്‍​ഗോ​ഡി​ന്‍റെ മാ​റു​ന്ന​മു​ഖ​മാ​യാ​ണ് സ​ന്ധ്യാ​രാ​ഗ​ത്തെ എ​ല്ലാ​വ​രും നോ​ക്കി​ക്ക​ണ്ട​ത്. ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ല്‍ രാ​ത്രി നേ​ര​ത്തേ ഉ​റ​ങ്ങാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട ന​ഗ​ര​ത്തി​ന് ഉ​ണ​ര്‍​ത്തു​പാ​ട്ടാ​യി​ത്തീ​ര്‍​ന്ന പ​ല പ​രി​പാ​ടി​ക​ള്‍​ക്കും വേ​ദി​യാ​കാ​ന്‍ സ​ന്ധ്യാ​രാ​ഗ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.

പ​ക്ഷേ കൃ​ത്യ​മാ​യ സം​ര​ക്ഷ​ണം ഇ​ല്ലാ​തി​രു​ന്ന​താ​ണ് വ​ള​രെ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ടു സ​ന്ധ്യാ​രാ​ഗ​ത്തെ കാ​ല​പ്പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്നു​വ​ന്ന ന​ഗ​ര​ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ലി​യ ശ്ര​ദ്ധ​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നു​ള്ള കൃ​ത്യ​മാ​യ വെ​ളി​ച്ച​സം​വി​ധാ​നം പോ​ലും ഇ​വി​ടെ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി വ​ലി​യ​തു​ക മു​ട​ക്കി​യാ​ല്‍ അ​തി​നൊ​ത്ത വാ​ട​ക​യോ ലാ​ഭ​മോ ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കി​ല്ലെ​ന്ന വാ​ദ​വും ഇ​തി​നി​ട​യി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നു.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്ക് വ​ലി​യ സാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന മു​ന്‍​വി​ധി​യു​മാ​യി അ​ത് കൂ​ട്ടി​വാ​യി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ ക​ണ്‍​വെ​ട്ട​ത്തു​ത​ന്നെ സ​ന്ധ്യാ​രാ​ഗം അ​നാ​ഥ​മാ​യി നി​ന്നു. ന​വീ​ക​രി​ച്ച കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ കൂ​ടി വ​ന്ന​തോ​ടെ ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​നാ​യി വീ​ണ്ടും തു​ക മു​ട​ക്കാ​ന്‍ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ മ​ടി​ച്ചു.
ഇ​പ്പോ​ള്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​രി​പാ​ടി​ക​ള്‍ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ മു​ന്നി​ല്‍ കാ​ലം മ​റ​ന്നു​വ​ച്ച​തു​പോ​ലെ പു​ല്ലു​മൂ​ടിക്കി​ട​ക്കു​ക​യാ​ണ് സ​ന്ധ്യാ​രാ​ഗം ഓ​ഡി​റ്റോ​റി​യം. എ​ന്നും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ മാ​ത്രം ക​ണ്ട​ഭാ​വം ന​ടി​ക്കു​ന്നു​മി​ല്ല.