ക​ർ​ഷ​ക​ർ​ക്ക് വ​ളം വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Thursday, September 19, 2019 1:19 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ർ​ഷ​ക​ർ​ക്കു വി​ത​ര​ണം ചെ​യ്യേ​ണ്ടി​യി​രു​ന്ന വി​വി​ധ കൃ​ഷി​ക്കു​ള്ള വ​ള​ങ്ങ​ൾ ഇ​തു​വ​രെ​യാ​യി​ട്ടും വി​ത​ര​ണം ചെ​യ്യാ​ൻ തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം.

എ​ത്ര​യും​വേ​ഗം ക​ർ​ഷ​ക​ർ​ക്കു​ള്ള വ​ളം​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ത​ന്നെ പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം തു​ട​ങ്ങു​മെ​ന്ന് എ​ല്ലാ ഗ്രാ​മ​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​സം​ഗി​ക്കു​ക‍​യും ചെ​യ്ത​താ​ണ് എ​ന്നി​ട്ടും ഇ​തു​വ​രെ​യാ​യി​ട്ടും വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഇ​തി​ൽ വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. യോ​ഗം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ. ബാ​ബു, ബാ​ല​ൻ ബെ​ഡൂ​ർ, എം. ​ജാ​നു, കെ.​വി. നാ​രാ​യ​ണ​ൻ, എം.​പി. ജോ​ൺ​സ​ൺ, പി.​എം. ജോ​ണി, തോ​മ​സ് പു​ളി​ക്ക​ൽ, രാ​ജു ചാ​ലു​ങ്ക​ൽ, പി.​കെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.