11 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Thursday, September 19, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: വ​നി​താ ക​മ്മീ​ഷ​ന്‍ 54 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ച​തി​ല്‍ 11 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. 37 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും. ആ​റു കേ​സു​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് തേ​ടി. ജൂ​ലൈ​യി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ ജി​ല്ല​യി​ലെ പ്ര​മു​ഖ ചി​ട്ടി ക​മ്പ​നി​ക്കെ​തി​രേ മൂ​ന്ന് ജീ​വ​ന​ക്കാ​രി​ക​ള്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഇ​വ​ര്‍​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് പ​രാ​തി. ഈ ​പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ ലേ​ബ​ര്‍ ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സി​റ്റിം​ഗി​ല്‍ ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. ശ​മ്പ​ളം ല​ഭി​ച്ചെ​ന്ന് പ​രാ​തി​ക്കാ​ര്‍ അ​റി​യി​ച്ചു.