പ്ര​കാ​ശ​ൻ കു​ട്ട​മ​ത്ത് അ​നു​സ്മ​ര​ണം
Friday, September 20, 2019 1:25 AM IST
ചെ​റു​വ​ത്തൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ്ര​കാ​ശ​ൻ കു​ട്ട​മ​ത്തി​നെ ചെ​റു​വ​ത്തൂ​ർ പ്ര​സ്ഫോ​റ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ച​ല​ച്ചി​ത്ര താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ന്നു. പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ കാ​രി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, ടി. ​രാ​ജ​ൻ, എം. ​മ​നോ​ജ്കു​മാ​ർ, എം. ​ലോ​ഹി​താ​ക്ഷ​ൻ, കെ. ​പ്ര​ദീ​പ് കു​മാ​ർ, കെ.​വി. രാ​ജീ​വ​ൻ, സു​കേ​ഷ് ചോ​യ്യം​കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മ്പ​ത്തി​ക സ​ഹാ​യം; ​
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ത്ത വി​മു​ക്ത ഭ​ട​ന്മാ​ര്‍​ക്കും വി​ധ​വ​ക​ള്‍​ക്കും വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ത​വ​ണ ന​ല്‍​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ന്‍റെ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രി​ക്ക​ണം. അ​ര്‍​ഹ​രാ​യ​വ​ര്‍ ഒ​ക്ടോ​ബ​ര്‍ 15ന​കം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ൺ: 04994256860.